രണ്ട് വീണ്ടും പോയിന്റ് കുറച്ച് ഐസിസി 😱😱😱പാകിസ്ഥാനും പിറകിലായി ഇന്ത്യൻ ടീം

ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് മത്സരത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ ടീം ഇന്ത്യക്ക് കൂടുതൽ തിരിച്ചടി. പരമ്പരയിലെ നിർണായകമായ അഞ്ചാം മത്സരത്തിൽ, മത്സരത്തിന്റെ ആദ്യ മൂന്നു ദിനങ്ങളും ആധിപത്യം പുലർത്തിയതിനുശേഷം ആണ് ഇന്ത്യ മത്സരം കൈവിട്ടു കളഞ്ഞത്. ഇതോടെ 15 വർഷത്തിനുശേഷം ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റ്‌ പരമ്പര നേട്ടം എന്ന ഇന്ത്യയുടെ മോഹത്തിനാണ് തിരിച്ചടിയായത്.

എന്നിരുന്നാലും, പരമ്പരയിൽ നേരത്തെ രണ്ട് മത്സരങ്ങൾ ജയിക്കാൻ ആയതിനാൽ, പരമ്പര 2-2 സമനിലയിൽ പിരിഞ്ഞു. എന്നാൽ, ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യക്ക് കനത്ത നാശം ആണ് സംഭവിച്ചത്. നേരത്തെ, മത്സരത്തിൽ പരാജയപ്പെട്ടതിന് തൊട്ട് പിന്നാലെ, 12 കളികളിൽ നിന്ന് 6 ജയവും 2 സമനിലയും 4 തോൽവിയും ഉള്ള ഇന്ത്യ 77 പോയിന്റോടെ 53.47 പോയിന്റ് ശതമാനം കൊണ്ട് മൂന്നാം സ്ഥാനം നിലനിർത്തിയിരുന്നു.

എന്നാൽ, മത്സരത്തിനുശേഷം കൂടുതൽ സൂക്ഷ്മമായ പരിശോധനകൾ നടന്നതിന് പിന്നാലെ കുറഞ്ഞ ഓവർ നിരക്കിന് ഇന്ത്യയുടെ രണ്ടു പോയിന്റുകൾ വീണ്ടും കുറച്ചിരിക്കുകയാണ്. ഇതോടെ, 77 പോയിന്റ് ഉണ്ടായിരുന്ന ഇന്ത്യക്ക് നിലവിൽ 75 പോയിന്റുകളായി. നേരത്തെയും, കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഇന്ത്യയുടെ 3 പോയിന്റുകൾ നഷ്ടമായിരുന്നു. ഇപ്പോൾ, പോയിന്റ് പട്ടികയിൽ മൊത്തം 5 പോയിന്റുകളാണ് കുറഞ്ഞ ഓവർ നയിക്കിന്റെ പേരിൽ ഇന്ത്യക്ക് പിഴ നൽകേണ്ടി വന്നത്.

എന്തുതന്നെയായാലും, ഇന്ത്യയുടെ പോയിന്റ് 77-ൽ നിന്ന് 75 ആയതോടെ പോയിന്റ് ശതമാനത്തിലും വ്യത്യാസം വന്നു. നിലവിൽ ഇന്ത്യയുടെ പോയിന്റ് ശതമാനം 52.08 ആണ്. ഇതോടെ, നേരത്തെ നാലാം സ്ഥാനത്ത് ഉണ്ടായിരുന്ന പാകിസ്ഥാനേക്കാൾ (52.38) ഇന്ത്യയുടെ പോയിന്റ് ശതമാനം കുറഞ്ഞു. അതോടെ, നിലവിൽ 52.38 പോയിന്റ് ശതമാനം ഉള്ള പാകിസ്ഥാൻ പോയിന്റ് പട്ടികയിൽ മൂന്നാംസ്ഥാനത്തേക്ക് ഉയർന്നു. പോയത് ശതമാനത്തിൽ കുറവ് വന്നതോടെ ഇന്ത്യ പാകിസ്ഥാന് പിറകിലായി നാലാം സ്ഥാനത്തേക്ക് താഴ്ന്നു.