SANJU SAMSON:കോടികൾ മുടക്കി രാജസ്ഥാൻ 😱മലയാളി താരം ഈ ടീമിൽ തന്നെ

ഒടുവിൽ ക്രിക്കറ്റ് പ്രേമികളുടെ എല്ലാം ആകാംക്ഷകൾക്ക് വിരാമം.ഐപിൽ ടീമുകൾ എല്ലാം വരുന്ന സീസണിന് മുന്നോടിയായി ഏതൊക്കെ താരങ്ങളെ സ്‌ക്വാഡിൽ നിലനിർത്തുമെന്നുള്ള ആകാംക്ഷ സജീവമായിരിക്കെ മലയാളി താരം സഞ്ജു സാംസണെ ടീമിൽ നിലനിർത്തി രാജസ്ഥാൻ റോയൽസ് ടീമിന്റെ മാസ്സ് എൻട്രി. മെഗാ ലേലത്തിന് മുൻപായി രാജസ്ഥാൻ നിലനിർത്തുന്ന ആദ്യ താരമാണ് സഞ്ജു

പ്രമുഖ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം മലയാളി വിക്കറ്റ് കീപ്പർ സഞ്ജുവിനെ 14 കോടി രൂപക്ക് രാജസ്ഥാൻ റോയൽസ് ടീം വരുന്ന സീസണുകൾക്കായി നിലനിർത്തി കഴിഞ്ഞു. താരവുമായി രാജസ്ഥാൻ ടീം മാനേജ്മെന്റ് കഴിഞ്ഞ ആഴ്ച തന്നെ കരാറിൽ എത്തി എന്നും റിപ്പോർട്ടുകളുണ്ട്. ഐപിൽ പതിനാലാം സീസണിൽ രാജസ്ഥാൻ ടീമിനെ നയിച്ച സഞ്ജു മറ്റൊരു ടീമിലേക്ക് എത്തിയേക്കുമെന്നുള്ള വാർത്തകൾ സജീവമായിരുന്നു. താരം പുതിയ സീസണിലും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനാകുമോ എന്നതിൽ തീരുമാനമായില്ല

എന്നാൽ വരുന്ന സീസണിന് മുൻപായി മെഗാ താരലേലം അടക്കം ആരംഭിക്കാനിരിക്കെ ടീമുകൾക്ക് എല്ലാം താരങ്ങളെ നിലനിർത്താനുള്ള അവസാന തീയതി നവംബർ 30 ആണ്. ഇതിന് മുൻപാണ് രാജസ്ഥാൻ റോയൽസ് ടീം വക ഈ ഒരു നീക്കം. കൂടാതെ വരാനിരിക്കുന്ന സീസണിൽ കളിക്കാനായി ഇംഗ്ലണ്ട് സ്റ്റാർ ആൾറൗണ്ടർ ബെൻ സ്റ്റോക്സ്, ജോസ് ബട്ട്ലർ എന്നിവരേയും രാജസ്ഥാൻ ടീം നിലനിർത്താനാണ് സാധ്യതകൾ എന്നും വാർത്തകളുണ്ട്.ഇക്കാര്യത്തിൽ സഞ്ജു ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.

മികച്ച ബാറ്റിങ് ഫോമിലാണ് സഞ്ജു സാംസൺ. താരം സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ കേരള ടീമിനായി ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. 7 മത്സരങ്ങളില്‍ നിന്ന് 227 റണ്‍സാണ് നായകൻ സഞ്ജു സാംസൺ അടിച്ചെടുത്തത്. മിന്നും ഫോമിലുള്ള സഞ്ജു 143.67 എന്ന ശരാശരിയിൽ റൺസ് അടിച്ചുകൂട്ടി. താരം ബാറ്റ് ചെയ്യാൻ എത്തിയ 7മത്സരങ്ങളില്‍ നാലിലും ടീമിനായി പുറത്താകാതെ കൂടി നില്‍ക്കുകയായിരുന്നു എന്നതും വളരെ ഏറെ ശ്രദ്ധേയം.