എട്ട് ലക്ഷത്തിന് സ്വന്തമാക്കാം ഡ്രീം വീട്!!കേരളത്തിൽ എവിടെയും സ്വന്തമാക്കാം സ്വപ്ന ഭവനം

വെറും എട്ടര ലക്ഷം രൂപയ്ക്ക നിർമ്മിച്ച ഒരു വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. രണ്ട് കിടപ്പ് മുറി, ഒരു കോമൺ ബാത്റൂം , ഹാൾ തുടങ്ങിയവ അടങ്ങിയ 700 ചതുരശ്ര അടിയിൽ ഒരുക്കിയ ഭവനമാണ് നമ്മൾ കൂടുതൽ അടുത്തറിയുന്നത്. ചെറിയ സിറ്റ്ഔട്ട് ആണ് കാണാൻ സാധിക്കുന്നത്. പ്രധാന വാതിലിൽ ഫ്രെയിമിൽ ഉപയോഗിച്ചിരിക്കുന്നത് സ്റ്റീലാണ്. കൂടാതെ റെഡി മെയ്ഡ് വാതിലാണ്. എല്ലാ ക്വാളിറ്റി മെറ്റീരിയലാണ് ഉപയോഗിച്ചിറിക്കുന്നത്.

വളരെ കുറഞ്ഞ ചതുരശ്ര അടിയായത് കൊണ്ട് വീട്ടിൽ മുക്കാൽ ഭാഗവും ലിവിങ് ഹാളിനാണ് പോയിരിക്കുന്നത്. ഇൻറ്റീരിയർ വർക്കുകൾ ചെയ്യുകയാണെങ്കിൽ എട്ടര കൂടാതെ ഒരു ലക്ഷം രൂപയും കൂടി വരുന്നതാണ്. ഒരു ഹാളിൽ തന്നെയാണ് ഡൈനിങ് മേശയും വരുന്നത്. രണ്ട് കിടപ്പ് മുറികളും ഏകദേശം ഒരേ സൈസാണ് വരുന്നത്. സാധാരണക്കാരനു പറ്റിയ സൈസാണ് ആദ്യ മുറിയിൽ വരുന്നത്. കൂടാതെ അലുമനിയം ഫാബ്രിക്കെഷനിൽ വരുന്ന ഒരു സെൽഫും ഇവിടെ കാണാം.

രണ്ട് പാളികളുള്ള ജനാലുകളും ഇവിടെ നല്കിട്ടുണ്ട്. ബാത്റൂം നോക്കുകയാണെങ്കിൽ സാധാരണ രീതിയിലാണ് പണിതിരിക്കുന്നത്. അടുക്കള നോക്കുകയാണെങ്കിൽ അത്യാവശ്യം രണ്ട് പേർക്ക് കൈകാര്യം ചെയ്യാനുള്ള സ്ഥലമിവിടെയുണ്ട്. മറ്റ് വർക്കുകൾ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇവിടെ ചെയ്യാവുന്നതാണ്. ഇനി ഫസ്റ്റ് ഫ്ലോർ അല്ലെങ്കിൽ നാല് കിടപ്പ് മുറികൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കാണങ്കിൽ അതും ഈ ചെറിയ തുകയിൽ ചെയ്യാവുവന്നതാണ്.

ഫ്ലോറുകളിൽ ടൈലുകളാണ് വരുന്നത്. ഡിസൈൻ നിറങ്ങളാണ് ഈ വീടിനെ കൂടുതൽ മനോഹരമാക്കുന്നത്. ഒരു വീട് സ്വന്തമാക്കുക എന്നത് പലരുടെയും സ്വപ്നമാണെനങ്കിലും സാമ്പത്തികമായ ചില പ്രെശ്നങ്ങൾ മൂലം ആഗ്രേഹം പലർക്കും നടക്കാതെ വരുന്നുണ്ട്. എന്നാൾ ഇതുപോലെ ചെറിയ തുകയിൽ ഇത്രേയും മനോഹരമായ വീട് സ്വന്തമാക്കാൻ നിങ്ങൾക്കും സാധിക്കുന്നതാണ്.

  • Total-700SFT
  • 1.Sitout
  • 2.Living hall cum dining hall
  • 3.2 Bedroom
  • 4.Commom Bathroom
  • 5.Kitchen
  • Total Cost-9 lakhs
  • Location-Malappuram