ഒരു ഐസ്ക്രീം ഫ്രൈ ആയാലോ..? ആരും കണ്ടാലും കഴിക്കാതെ പോകില്ല; വ്യത്യസ്തതയാർന്ന വിഭവം |Trending Fried icecream recipe
Trending Fried icecream recipe Malayalam : ഐസ്ക്രീം പൊരിച്ചു കഴിച്ചിട്ടുണ്ടോ ഇപ്പോൾ വളരെ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന ഐസ്ക്രീം ഫ്രൈ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. ഹോട്ടലിലെ പ്രശസ്തമായ ഒന്നാണ് ഐസ്ക്രീം ഫ്രൈ. ഒത്തിരി വില കൊടുത്ത് കഴിക്കേണ്ട ആവശ്യമില്ല നമുക്ക് തയ്യാറാക്കി എടുക്കാം.
ആവശ്യമുള്ള സാധനങ്ങൾ..ഐസ്ക്രീം – സ്കൂപ്പ് ബ്രഡ് -2 എണ്ണം ബ്രഡ് പൊടി -1 കപ്പ് മൈദ -4 സ്പൂൺ വെള്ളം – അര ഗ്ലാസ് എണ്ണ -1/2 ലിറ്റർ തയ്യാറാക്കുന്ന വിധം രണ്ടു കഷണം ബ്രഡ് എടുത്ത് അതിന്റെ നടുവിൽ ആയിട്ട് ഐസ്ക്രീം വെച്ചതിനുശേഷം മറ്റൊരു ബ്രഡ് കൊണ്ട് മൂടി ഒരു ഗ്ലാസ് അല്ലെങ്കിൽ ഒരു വട്ടത്തിലുള്ള പാത്രമോ കൊണ്ട് മുറിച്ചെടുക്കുക..

ഒരു പാത്രത്തിൽ കുറച്ചു മൈദയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായിട്ട് ഇതിനെ ഒന്ന് ലൂസ് ആയിട്ട് കുഴച്ചെടുക്കുക അതിനുശേഷം വട്ടത്തിൽ മുറിച്ചെടുത്തിട്ടുള്ള ഐസ്ക്രീം നിറച്ച ബ്രെഡിന്റെ പീസുകളുടെ മുകളിലേക്ക് ആയിട്ട് മൈദ ഒഴിച്ച് കൊടുക്കാം. അതിനുശേഷം ഇത് ബ്രഡ് പൊടിയിൽ നന്നായിട്ടൊന്ന് മുക്കിയെടുക്കുക, മുക്കി കഴിഞ്ഞാൽ ഒരു ചീനച്ചട്ടിയിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് എണ്ണ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് ഇത് ചേർത്ത് പെട്ടെന്ന് തന്നെ ഫ്രൈ ചെയ്തെടുക്കാൻ പറ്റുന്ന ഒന്നാണ്.
ബ്രെഡ് പൊടിയും ബ്രഡ്ഡും ഒക്കെ ആയതുകൊണ്ട് തന്നെ വേഗത്തിൽ ഫ്രൈ ആയി കിട്ടുകയും ഉള്ളിലുള്ള ഐസ്ക്രീം തണുപ്പ് പോകാതെ തന്നെ നമുക്ക് ഇത് ഫ്രൈ ചെയ്ത് എടുക്കാൻ സാധിക്കും.. പുറമേ ചൂടോടെ നല്ല ക്രിസ്പിയായി എന്നാൽ മുറിക്കുമ്പോൾ ഉള്ളിൽ നല്ല തണുത്ത ഐസ്ക്രീമും ആണ് കിട്ടുന്നത് വളരെ രുചികരമാണ് ഈ ഒരു ഐസ്ക്രീം ഫ്രൈ. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Rajaskingdom