ട്രെയിനിലേക്ക് ഒരു ഫുഡ്‌ ഡെലിവറി ആയാലോ? IRCTC ആപ്പ് വഴി ഇപ്പോൾ നമ്മുടെ കമ്പാർട്മെന്റിലേക്ക് ഭക്ഷണം ഓർഡർ ചെയ്യാം. കൂടുതൽ വിവരങ്ങൾ വിഡിയോയിൽ.!!

ട്രെയിൻ യാത്രയിൽ ഒരു പിസ്സ കഴിക്കണം എന്ന് തോന്നിയാൽ എന്താണ് ചെയ്യുക. എന്നാൽ ഇനി വിഷമിക്കണ്ട, ഡൊമിനോസ് ഉൾപ്പെടെയുള്ള ഫുഡ് ചെയിൻ്റെ പിസ്സ ട്രെയിനിൽ ലഭ്യമാകും. നാം ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഭക്ഷണം എങ്ങനെയാണ് കഴിക്കാറ്, ചിലർ വീട്ടിൽ നിന്ന് പൊതി കെട്ടി വരും. മറ്റ് ചിലർ വഴിയിൽ കിട്ടുന്ന ഭക്ഷണം വാങ്ങും. ചിലർ കഴിക്കാറെ ഇല്ല. കാലത്തിന് അനുസരിച്ച് ഫുഡ് ഡെലിവറിയിലും റെയിൽവെ മാറ്റങ്ങൾ കൊണ്ടുവന്നു കഴിഞ്ഞു.

ഐആർസിടിസി വഴി ബുക്ക് ചെയ്താൽ നമ്മുടെ കമ്പാർട്ട്മെൻ്റിൽ ഭക്ഷണം എത്തിച്ച് തരുന്നതാണ് പുതിയ പദ്ധതി. ട്രെയിൻ യാത്രയിൽ പാൻട്രി നൽകുന്ന ഭക്ഷണം പലർക്കും ഇഷ്ട്ടമാകാറില്ല. മാത്രമല്ല പാൻട്രി മെനു വളരെ ചെറുതും ആയിരിക്കും. പലപ്പോഴും ട്രെയിനിലെ ഭക്ഷണത്തിൻ്റെ വൃത്തിയും രുചിയും ഒക്കെ ആശങ്കയാകാറുണ്ട്. എന്നാലിതാ ഇനി മുതൽ നമുക്ക് ഇഷ്ട്ടമുള്ള ഭക്ഷണം ഇഷ്ട്ടമുള്ള ഇടത്ത് നിന്നും എത്തിച്ച് നൽകിയാലോ.

അതെ, ഇങ്ങനെ വിവിധ ഭക്ഷണ ശൃംഖലകളുടെ സഹകരണത്തോടെ റെയിൽവേ പുതിയ ഫുഡ് ഡെലിവറി ചെയ്യുന്നതാണ് പുതിയ പദ്ധതി. എങ്ങനെയാണ് എന്നല്ലേ, ഐആർസിടിസി ആപ്പിൽ നമുക്ക് താല്പര്യമുള്ള സ്ഥാപനത്തിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാനാവും. ഫുഡ് ഓർഡർ ചെയ്യുമ്പോൾ തന്നെ പി എൻ ആർ നമ്പർ കൊടുക്കുന്നതിനാൽ റിസേർവ് ചെയ്ത ടിക്കറ്റിൻ്റെ കമ്പാർട്ട്മെൻ്റിൽ ആയിരിക്കും ഭക്ഷണം എത്തിച്ച് നൽകുക. ഏത് സ്റ്റേഷനിൽ ആണ് നമുക്ക് ഭക്ഷണം എത്തിച്ച് നൽകേണ്ടത് എന്നും ഓർഡർ ചെയ്യുന്ന സമയത്ത് തന്നെ തിരഞ്ഞെടുക്കാൻ കഴിയും.

ഇത് പ്രകാരം കൃത്യതയോടെ ഇഷ്ട്ടപെട്ട സ്ഥാപനത്തിൽ നിന്ന് ഇഷ്ടപെട്ട ഭക്ഷണം നമ്മുടെ കയ്യിൽ എത്തും.യാത്ര ചെയ്യുന്നതിന് ഇടയിലുള്ള ബഫർ പിരീഡിൽ ആണ് ഫുഡ് ഓർഡർ ചെയ്യാൻ ആവുക. ഡോമിനോസ് ഉൾപ്പെടെ നിരവധി സേവനദാതാക്കൾ ഈ പദ്ധതിയിൽ റെയിൽവേയുമായി സഹകരിക്കുന്നുണ്ട്. ഇനി നമുക്ക് ഇഷ്ട്ടപെട്ട ഭക്ഷണം രുചിച്ച് തന്നെ ട്രെയിൻ യാത്ര ആസ്വദിക്കാം.