പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവർക്ക് കൂടുതൽ മാതൃകയാക്കാൻ കഴിയുന്ന വീട് നോക്കാം |Traditional style Kerala homes

Traditional style Kerala homes Malayalam : അടിമുടി ലാളിത്യം നിറഞ്ഞ ഒരു വീടാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. 1420 ചതുരശ്ര അടിയിലാണ് ഈ മനോഹരമായ വീട് സ്ഥിതി ചെയ്യുന്നത്. പ്രകൃതി സ്നേഹികളായ ഈ വീടിന്റെ ഉടമസ്ഥർ ബാംഗ്ലൂറിലെ ഐടി മേഖലയിലെ ജോലി ഉപേക്ഷിച്ചത് പ്രകൃതിയെ ചൂഷണം ചെയ്യുന്ന നഗരത്തിൽ നിന്നും രക്ഷ നേടാനാണ്. വയനാട്ടിൽ വീട് വെക്കാൻ തീരുമാനിച്ചപ്പോൾ ഉടമസ്ഥർ ഡിസൈനറോd പ്രകൃതിയുമായി ഇണങ്ങിയിരിക്കുന്ന വീട് നിർമ്മിക്കാമായിരുന്നു.

പൂമുഖം, അറ്റാച്ഡ് ബാത്രൂം അടങ്ങിയ രണ്ട് കിടപ്പ് മുറികൾ, ഡൈനിങ് ഏരിയ, വർക്കിംഗ്‌ ഏരിയ, അടുക്കള അടങ്ങിയ ഒരു കുഞ്ഞൻ വീടാണ് കാണാൻ സാധിക്കുന്നത്. അതേസമയം വളരെ ചിലവ് കുറഞ്ഞ രീതിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ വീട്ടുകാർക്ക് വേണ്ട എല്ലാ സൗകര്യങ്ങൾ അടങ്ങിട്ടുണ്ട്.

തെങ്ങ് കൊണ്ടുള്ള കഴുകോലാണ് ഈ വീടിനു നൽകിരിക്കുന്നത്. അമ്പത് മുതൽ അറുപതു വർഷം വരെ മൂപ്പുള്ള നല്ല നാടൻ തെങ്ങിന്റെ തടി കൃത്യമായ പ്രക്രിയോടെ സാംസ്‌കരിച്ചെടുത്താണ് വീടിനു നൽകിരിക്കുന്നത്. അതുകൊണ്ട് തന്നെ അതിന്റെ ഗുണവും വീടിനു ലഭിക്കുന്നുണ്ടെന്ന് പറയാം. സാധാരണ ഗതിയിൽ മരം കൊണ്ടുള്ള കഴുകോലിനെക്കാളും ലാഭകരവും ഗുണവുനാണ് തെങ്ങിൻ തടികൾക്കുള്ളതെന്ന് ഡിസൈനർ അഭിപ്രായപ്പെടുന്നു.

ചുമരുകളിൽ മഡ് പ്ലാസ്റ്ററിങാണ് ചെയ്തിരിക്കുന്നത്. ഓക്സൈഡ് ഫ്ലൂഡൈറിടുകളാണ് അകതലങ്ങളിൽ ചെയ്തിരിക്കുന്നത്. എട്ട് ഏക്കർ വരുന്ന പുരയിടത്തിൽ ഉടമസ്ഥർ ജൈവ കൃഷിയും ചെയ്യുന്നുണ്ട്. ഏത് വേനൽ സമയങ്ങൾ വറ്റാത്ത ഒരു കുളവും ഈ പുരയിടത്തിലുണ്ട്. മാലിന്യങ്ങൾ കൃത്യം നാൽപത്തിയഞ്ച് ദിവസങ്ങൾക്ക് ശേഷം ജൈവളമാക്കി നടത്താനുള്ള സംവിധാനങ്ങൾ ഈ വീട്ടിലുണ്ടെന്നതാണ് മറ്റൊരു പ്രേത്യേകത. എന്തുകൊണ്ടും പ്രകൃതിയോട് ഇണങ്ങി കഴിയുന്നവർക്ക് കൂടുതൽ യോജിക്കുന്ന വീടാണെന്ന് പറയാം. Video Credits : Home design ideas

  • Location – Wayanad
  • Total Area – 1420
  • 1)Sitout
  • 2) Living Hall
  • 3) Dining Hall
  • 4) 2 Bedroom + Bathroom
  • 5) Kitchen
Rate this post