സുരേഷ് ​ഗോപിക്ക് സ്നേഹചുംബനം നൽകികൊണ്ട് ‘ജൂനിയർ ടോവിനോ’, ചിത്രം വൈറൽ | Tovino Visited Suresh Gopi’s Movie Location

Tovino visited Suresh Gopi’s Movie Location Malayalam : മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരങ്ങളാണ് സുരേഷ് ഗോപിയും ടോവിനോ തോമസും. ഒരാൾ സൂപ്പർ സ്റ്റാർ ആണെങ്കിൽ മറ്റെയാൾ മിന്നും താരമാണ് ഓരോ മലയാളികൾക്കും . സുരേഷ് ഗോപിയും ടോവിനോയും ഒന്നിച്ചുള്ള ചിത്രം ഇതിനോടകം സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടികഴിഞ്ഞു. സുരേഷ് ഗോപിയുടെ കവിളത്ത് മുത്തം നൽകുന്ന ടോവിനോയുടെ മകൻ തഹാനാണ് ചിത്രത്തിലെ കുട്ടി താരം, കൂടെ കൗതുകത്തോടെ നോക്കുന്ന ചേച്ചികുട്ടി ഇസയെയും ചിത്രത്തിൽ കാണാം.

ഇരിഞ്ഞാലക്കുട സെന്റ് തോമസ് കോളേജിൽ സിനിമയുടെ ചിത്രികരണത്തിനായി എത്തിയതായിരുന്നു സുരേഷ് ഗോപി. തന്റെ നാട്ടിലെ ഷൂട്ടിംഗ് സെറ്റ് സന്ദർശിക്കാൻ മക്കൾടെ കൂടെ എത്തിയതായിരുന്നു ടോവിനോ. അതേസമയം സുരേഷ് ഗോപി തന്റെ 250 -ാം മത്തെ ചിത്രമായ ‘ജെ എസ്‌ കെ’യുടെ ചിത്രികരണ തിരക്കിലാണിപ്പോൾ. പ്രവീൺ നാരായണത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഗോകുൽ സുരേഷ് ഗോപിയും അഭിനയിക്കുന്നുണ്ട്. പൊതുപ്രവർത്തനങ്ങളിൽ ശ്രദ്ധചെലുത്തിയ സുരേഷ് ഗോപി ഒരിടവേളയ്ക്ക് ശേഷമാണ്

    സിനിമ ലോകത്തിലേയ്ക്ക് വീണ്ടും ചുവട് വെച്ചത്. സൂപ്പർ സ്റ്റാർ കേന്ദ്രകഥാപാത്രമായെത്തുന്ന ഒരുപിടി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. അനുപമ പരമേശ്വരനാണ് ചിത്രത്തിലെ നായിക. ഡേവിഡ് എബൽ ഡോണവൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ‘ജെഎസ്‌കെ’യിൽ അവതരിപ്പിക്കുന്നത്. സത്യം എപ്പോഴും ജയിക്കും’

    എന്ന ടാഗ് ലൈനിൽ പുറത്തു വരുന്ന ചിത്രത്തിനായി കാത്തിരിപ്പിലാണ് ആരാധകർ. മേം ഹൂം മൂസയാണ് സുരേഷ് ഗോപിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. അതേസമയം തല്ലുമാലയാണ് ടോവിനോയുടെ പുറത്തിറങ്ങിയ അവസാന ചിത്രം. മലയാളത്തിൽ മാത്രമല്ല അന്യ ഭാഷചിത്രങ്ങളിലും ടോവിനോ തിളങ്ങി.നടിക്കർ തിലകം ,നീലവെളിച്ചം,2018എന്നിവയാണ് ടോവിനോയുടെ പുതിയ ചിത്രങ്ങൾ.