പിയാനോ ബ്ലാക്ക് നിറത്തിൽ പുത്തൻ കാരവാൻ സ്വന്തമാക്കി ടൊവിനോ; ടൊവിനോ ഇനി ഷൂട്ടിങ്ങിനെത്തുക പുത്തൻ കാരവാനിൽ | Tovino Thomas New Caravan Viral Entertainment News

Tovino Thomas New Caravan Viral Entertainment News : മലയാളി പ്രേക്ഷകർ വളരെയധികം ഇഷ്ടപ്പെടുന്ന യുവ നടന്മാരിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ടോവിനോ തോമസ്. താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുള്ളത്. താരത്തിന്റെ പുതിയ ചിത്രങ്ങൾക്കായി ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. ഇപ്പോൾ ഇതാ താരത്തിന്റേതായ തിയേറ്റർ റിലീസ് ആയിട്ടുള്ള ചിത്രങ്ങളാണ് നീല വെളിച്ചം, 2018 എന്നിവ.

ഈ ചിത്രങ്ങൾ തിയേറ്ററുകളെ ഇളക്കിമറിക്കും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല. കഠിനാധ്വാനത്തിൽ നിന്ന് ഉയർന്നുവന്ന ഒരു താരം എന്നതുകൊണ്ട് തന്നെ അഭിനയത്തിന്റെ എല്ലാ മേഖലകളിലും മികച്ച പ്രകടനമാണ് താരം കാഴ്ച വയ്ക്കാറുള്ളത്. ആഗോളതലത്തിൽ ശ്രദ്ധ നേടിയ താരത്തിന്റെ ചിത്രമാണ് മിന്നൽ മുരളി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം ടോവിനോ തോമസ് എന്ന നായകനെ മറ്റൊരു തലത്തിലേക്ക് യഥാർത്ഥത്തിൽ ഉയർത്തുകയായിരുന്നു എന്ന് വേണം പറയാൻ.

Tovino Thomas New Caravan Viral
Tovino Thomas New Caravan Viral

ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ താരത്തിന്റെ മറ്റൊരു വിശേഷമാണ് ശ്രദ്ധ നേടുന്നത്. പിയാനോ ബ്ലാക്ക് നിറത്തിലുള്ള പുത്തൻ കാരവാൻ സ്വന്തമാക്കിയിരിക്കുകയാണ് നടൻ ടോവിനോ.ഡയംലറിന്റെ 1017 ബിഎസ് 6 ഷാസിയിൽ കോതമംഗലത്തെ ഓജസ് മോട്ടോഴ്സാണ് ടോവനോയ്ക്ക് ഈ കാരവാൻ നിർമിച്ചു നൽകിയത്. കേരളത്തിലെ തന്നെ ഏറ്റവും പ്രമുഖ കാരവാൻ നിർമ്മാതാക്കളായ ഓജസിന്റെ സ്റ്റേറ്റ്സ്മാൻ മോഡലിലാണ് ഇതിന്റെ നിർമ്മിതി.ഈ വാഹനത്തിൽ ടോവിനോയുടെ നിർദ്ദേശപ്രകാരം നിരവധി മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.

എയർ സസ്പെൻഷൻ ഉപയോഗിക്കുന്ന ഈ വാഹനം യാത്രകൾക്കും ലൊക്കേഷനിലും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. ടോയ്ലറ്റ്, ബെഡ്റൂം, മേക്കപ്പ് റൂം,റൊട്ടേറ്റ് ചെയ്യാവുന്ന സീറ്റുകൾ, റിക്ലൈനർ സീറ്റുകൾ,തുടങ്ങിയവയും ഇതിനുണ്ട്. കാരവാനിനകത്ത് 5 ഇഞ്ച് ടിവിയും , 2000 വാട്ട് സോണി ഹോം തിയേറ്റർ മ്യൂസിക് സൗകര്യവും ഒരുക്കിയിരിക്കുന്നു. കൂടാതെ ഇലക്ട്രിക്കലി ഓൺ ഓഫ് ചെയ്യാൻ പറ്റുന്ന രീതിയിലുള്ള കർട്ടനുകൾ ഈ വാഹനത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഈ വാഹനത്തിന്റെ മുന്നിൽ നിൽക്കുന്ന താരത്തിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഏറ്റവും അധികം ഇപ്പോൾ ശ്രദ്ധ നേടുന്നത്. Tovino Thomas New Caravan Viral

Rate this post