ടോവിനോ ഇനി റേഞ്ച് റോവറിൽ പറക്കും…കോടികൾ വിലയുള്ള പുത്തൻ റേഞ്ച് റോവർ സ്പോർട്സ് ഡൈനാമിക് സ്വന്തമാക്കി ടോവിനോയും കുടുംബവറും..!!! |Tovino thomas got new range rover car

മോളിവുഡിലെ ന്യൂജെൻ നായകൻ ടോവിനോ തോമസ് സ്വന്തമാക്കിയത് രണ്ട് കോടിയുടെ പുതു പുത്തൻ റേഞ്ച് റോവർ സ്പോർട് എച്ച് എസ് സി ഡൈനാമിക് കാർ. മലയാള സിനിമയിലെ തന്നെ മറ്റുപല താരങ്ങളെയും പോലെ കാറുകളുടെ ഒരു നല്ല കലക്ഷൻ ഉള്ള നടനാണ് ടോവിനോ. ബിഎംഡബ്ല്യു 7 – സീരീസ് ലക്ഷ്വറി സെഡാനൊപ്പം ബിഎംഡബ്ല്യുവിൽ നിന്ന് എൻട്രി ലെവൽ അഡ്വഞ്ചർ ടൂർ മോട്ടോർസൈക്കിളായ ജി 310 ജിഎസും താരം സ്വന്തം ആക്കിയിട്ടുണ്ട്.

മോട്ടോർ സൈക്കിളിനൊപ്പം പോസ് ചെയ്യുന്ന താരത്തിന്റെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. 2014 ൽ കരിയറിന്റെ തുടക്കത്തിൽ അദ്ദേഹം നാലാം തലമുറ ഹോണ്ട സിറ്റി സെഡാൻ വാങ്ങി. 2017 – ൽ സിനിമയിൽ എത്തി കുറച്ചു വർഷങ്ങൾക്കുള്ളിൽ തന്നെ ടോവിനോ തന്റെ സ്വപ്നവാഹനമായ ഓഡിയുടെ ആഡംബര എസ്‌ യു വി ക്യൂ 7 – നെ സ്വന്തമാക്കി.

കറുപ്പ് നിറത്തിലുള്ള ക്യൂ 7 – നു മൊത്തുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താണ് പുത്തൻ എസ്‌ യു വി സ്വന്തമാക്കിയ സന്തോഷ വാർത്ത ടോവിനോ ആരാധകരുമായി പങ്കിട്ടത്. ഇപ്പോഴിതാ പുതുപുത്തൻ റെയിഞ്ച് റോവർ സ്വന്തമാക്കിയ വിവരം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആരാധകരിലേക്ക് എത്തിക്കൊണ്ടിരിക്കുക ആണ്. തുടർന്ന് ബിഎംഡബ്ലിയു സെവൻ, മിനി കൂപ്പർ സൂപ്പർ വോക്ക് എഡിഷൻ, ഓഡി ക്യൂ സെവൻ, അങ്ങനെ നിരവധി കാർ ശേഖരണം തന്നെ താരത്തിനുണ്ട്.

ഒടുവിൽ ഇതാ ഇന്ത്യയിലേ തന്നെ റെയിഞ്ച് റോവർ സ്പോർട് എച്ച് എസ് സി ഡൈനാമിക് സ്വന്തമാക്കിയ സൂപ്പർ ഹീറോ ആയി മാറിയിരിക്കുകയാണ് ടോവിനോ തോമസ്. മറ്റു മലയാള സിനിമ താരങ്ങളെ പോലെ കാറ് കമ്പത്തിൽ പ്രധാനിയായി മാറിയിരിക്കുക ആണ് നടൻടോവിനോ തോമസും. ജർമൻ ആഡംബര കാർ നിർമ്മാതാക്കളായ ബിഎംഡബ്‌ള്യുവാണ് ടോവിനോയുടെ ഇഷ്ട ബ്രാൻഡ് എന്നാണ് ഇതുവരെയുള്ള താരത്തിൻ്റെ വാഹന ശേഖരം വെളിപ്പെടുത്തുന്നത്.

Rate this post