സഞ്ജുവിന് സ്പെഷ്യൽ റോളിൽ അവസരം 😳രണ്ട് അരങ്ങേറ്റക്കാർ ടീമിൽ!!! Toss Update

ഇന്ത്യ : ന്യൂസിലാൻഡ് ഏകദിന ക്രിക്കറ്റ്‌ പരമ്പരക്ക് ഒന്നാം ഏകദിന മത്സരത്തോടെ തുടക്കം. ടി :20 പരമ്പര ആവേശം മഴ മുടക്കി എങ്കിലും ഏകദിന പരമ്പരയിൽ മികച്ച പോരാട്ടം തന്നെയാണ് ക്രിക്കറ്റ്‌ പ്രേമികൾ പ്രതീക്ഷിക്കുന്നത്.

അതേസമയം മലയാളി ക്രിക്കറ്റ്‌ ആരാധകർ പ്രാർത്ഥനകൾക്ക് ഒടുവിൽ മലയാളികൾ അഭിമാന താരമായ സഞ്ജു സാംസൺ ഇന്ത്യൻ ജേഴ്സിയിലേക്ക് എത്തി. ഇന്നത്തെ ഒന്നാമത്തെ ഏകദിന മത്സരത്തിലേക്കുള്ള ഇന്ത്യൻ പ്ലെയിങ് ഇലവനിലേക്ക് സഞ്ജു സാംസൺ സ്ഥാനം നേടി.

ക്യാപ്റ്റൻ ശിഖർ ധവാൻ നായകനായി എത്തുന്ന ടീമിൽ രണ്ട് അരങ്ങേറ്റ താരങ്ങൾ ഉണ്ട്. പേസർ ഉംറാൻ മാലിക്ക്, ആർഷദീപ് സിംഗ് എന്നിവരാണ് ഏകദിന അരങ്ങേറ്റം കുറിക്കുന്നത്. നേരത്തെ ടി :20 പരമ്പരയിൽ അവസരം ലഭിക്കാതെയിരുന്ന സഞ്ജുവിന് ഇത് സുവർണ്ണ അവസരം കൂടിയാണ്. നായകൻ വില്യംസൺ നേതൃത്വത്തിലാണ് കിവീസ് എത്തുന്നത്.

ഇന്ത്യൻ പ്ലെയിങ് ഇലവൻ :Shikhar Dhawan(c), Shubman Gill, Rishabh Pant(w), Shreyas Iyer, Suryakumar Yadav, Sanju Samson, Washington Sundar, Shardul Thakur, Umran Malik, Arshdeep Singh, Yuzvendra Chahal

ന്യൂസിലാൻഡ് പ്ലെയിങ് ഇലവൻ :Finn Allen, Devon Conway, Kane Williamson(c), Tom Latham(w), Daryl Mitchell, Glenn Phillips, Mitchell Santner, Adam Milne, Matt Henry, Tim Southee, Lockie Ferguson