ഇന്ത്യക്ക് ഫസ്റ്റ് ബാറ്റിംഗ് 🥰നാല് ആൾറൗണ്ടർമാർ ടീമിൽ സർപ്രൈസ് വിക്കെറ്റ് കീപ്പർ!! Toss Update

ബംഗ്ലാദേശ് എതിരായ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഏകദിന പരമ്പരക്ക്‌ ഇന്നത്തെ ഒന്നാം ഏകദിന മത്സരത്തോടെ തുടക്കം.മത്സരത്തിൽ ടോസ് ഭാഗ്യം ബംഗ്ലാദേശ് ടീമിനോപ്പം നിന്നപ്പോൾ എതിർ ടീം ഇന്ത്യയെ ബാറ്റിംഗ് അയച്ചു.

അതേസമയം എല്ലാവരെയും ഞെട്ടിച്ചത് ഇന്ത്യൻ ടീം പ്ലെയിങ് ഇലവൻ തന്നെ. നാല് ആൾറൗണ്ടർമാർ ആയി ഇന്ത്യൻ ടീം എത്തുമ്പോൾ സർപ്രൈസ് വിക്കെറ്റ് കീപ്പർ ഓപ്ഷനിൽ ലോകേശ് രാഹുൽ എത്തും. റിഷാബ് പന്തിനെ ഏകദിന സ്‌ക്വാഡിൽ നിന്നും ബിസിസിഐ റിലീസ് ചെയ്തപ്പോൾ അക്ഷർ പട്ടേൽ പരിക്ക് കാരണം ഇന്നത്തെ മത്സരം കളിക്കുന്നില്ല.

“സത്യം പറഞ്ഞാൽ എനിക്ക് ഒട്ടും തന്നെ ഉറപ്പില്ലായിരുന്നു. പിച്ചിൽ കുറച്ച് ഈർപ്പം ഉണ്ടെന്ന് തോന്നുന്നു, അതിനാൽ ഞങ്ങൾ ആദ്യം ബൗൾ ചെയ്യുമായിരുന്നു. ചില പരിക്കുകളും കുറച്ച് പ്രശ്‌നങ്ങളും, ഞങ്ങൾക്ക് നാല് ഓൾറൗണ്ടർമാരെ കളിക്കാൻ കിട്ടി. വാഷിംഗ്ടൺ, ഷാർദുൽ, ഷബാസ്, ദീപക് ചാഹർ. കുൽദീപ് സെൻ തന്റെ അരങ്ങേറ്റം കുറിക്കുന്നു. ഞാനും ശിഖറും വിരാടും ഓർഡർ ബാറ്റിംഗ് എത്തും കെഎൽ രാഹുൽ വിക്കറ്റ് കീപ്പർ റോളിൽ എത്തും “ക്യാപ്റ്റൻ രോഹിത് ശർമ്മ അഭിപ്രായം വിശദമാക്കി.

ഇന്ത്യൻ പ്ലെയിങ് ഇലവൻ :Rohit Sharma(c), Shikhar Dhawan, Virat Kohli, Shreyas Iyer, KL Rahul(w), Washington Sundar, Shahbaz Ahmed, Shardul Thakur, Deepak Chahar, Mohammed Siraj, Kuldeep Sen

Rate this post