ടോസ് ഇന്ത്യക്ക്!! ഇഷാൻ ഉണ്ടേലും സഞ്ജുവിന് സ്പെഷ്യൽ റോൾ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലെ സിംബാബ് വെക്ക് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരക്ക് ഒന്നാം ഏകദിന മാച്ചോടെ തുടക്കം. മൂന്ന് ഏകദിനങളാണ് ടീം ഇന്ത്യ രാഹുൽ ക്യാപ്റ്റൻസിയിൽ കളിക്കുക. മാച്ചിൽ ടോസ് നേടിയ ഇന്ത്യൻ ടീം ബൌളിംഗ് തിരഞ്ഞെടുത്തപ്പോൾ അനേകം മാറ്റങ്ങളുമായിട്ടാണ് ഇന്ത്യൻ ടീം എത്തുന്നത്

മലയാളി താരമായ സഞ്ജു സാംസൺ വിക്കെറ്റ് കീപ്പർ റോളിൽ എത്തുമ്പോൾ ദീപക് ചാഹർ ഏറെ നാളുകൾ ശേഷം ഇന്ത്യൻ ജേഴ്സിയിലേക്ക് എത്തി. ഇഷാൻ കിഷനും ഇന്ത്യൻ പ്ലായിങ് ഇലവനിൽ ഉണ്ട്. കൂടാതെ അക്ഷർ പട്ടേൽ പുറമെ കുൽദീപ് യാദവാണ് മറ്റൊരു സ്പിന്നർ.

“ഞങ്ങൾ ആദ്യം ബൗൾ ചെയ്യാനാണ് തീരുമാനം ഒരു മികച്ച വിക്കറ്റ് പോലെ തോന്നുന്നു ഇത് നേരത്തെയുള്ള മാച്ച് തുടക്കമാണ്, അത് കൊണ്ട് തന്നെ അൽപ്പം ഈർപ്പം ഉണ്ടായിരിക്കാനാണ് ചാൻസ് . ആദ്യം ബൗൾ ചെയ്യാനും ആദ്യ മണിക്കൂർ മാക്സിമം യൂസ് ചെയ്യാനും നല്ല അവസരമാണ് ഇത് ഒരുപാട് അവസരങ്ങൾ ഇപ്പോ ടീമിലെ ബോയ്സ് അടക്കം ലഭിച്ചിട്ടുണ്ട്,അതിനാൽ നിങ്ങളെയും നിങ്ങളുടെ കഴിവുകളെയും എല്ലാം വെല്ലുവിളിക്കാനുള്ള നല്ല അവസരമാണ് ഈ ഒരു പരമ്പര പരിക്കിന് ശേഷം കുറച്ച് പേർ തിരിച്ചെത്തിയതിന്റെ ആവേശത്തിലാണ് ഞങ്ങൾ ടീം.ദീപക് ചാഹർ അടക്കം വളരെ നിർഭാഗ്യവശാൽ വളരെക്കാലം ടീമിലെ സ്ഥാനം നഷ്ടമായി. ” ക്യാപ്റ്റൻ രാഹുൽ ടോസ് സമയം അഭിപ്രായം വിശാലമാക്കി

ഇന്ത്യൻ പ്ലെയിങ് ഇലവൻ :Shikhar Dhawan, Shubman Gill, Ishan Kishan, KL Rahul(c), Deepak Hooda, Sanju Samson(w), Axar Patel, Deepak Chahar, Kuldeep Yadav, Prasidh Krishna, Mohammed Siraj