ലാസ്റ്റ് മാച്ച് മാൻ ഓഫ് ദി മാച്ച് താരം ടീമിൽ ഇല്ല 😱റിഷാബ് പന്തിന് റോയൽ എൻട്രി | Match Preview

ഏഷ്യ കപ്പ് കിരീടം ലക്ഷ്യമാക്കി മുന്നേറ്റം തുടരുന്ന ടീം ഇന്ത്യക്ക്‌ ഇന്നത്തെ എതിരാളി തീരെ ദുർബലരായ ഹോങ് കൊങ് ടീം. പാകിസ്ഥാൻ എതിരായ 5 വിക്കെറ്റ് ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്.

അതേസമയം മത്സരത്തിൽ ഹോങ് കോങ് ടീം ടോസ് നേടിയത് ഇന്ത്യക്ക് തിരിച്ചടി ആയി. എങ്കിലും ടോസ് നഷ്ടമായി ബാറ്റിങ് ആദ്യം ചെയ്യുന്ന ടീം ഇന്ത്യ ഒരു നിർണായക മാറ്റം പ്ലെയിങ് ഇലവനിലൽ കൊണ്ടുവന്നത് സർപ്രൈസ് ആയി മാറി. കഴിഞ്ഞ മത്സരത്തിൽ വെടിക്കെട്ട്‌ ഇന്നിങ്സുമായി ടീം ഇന്ത്യക്ക് ജയം സമ്മാനിച്ച ഹാർദിക് പാണ്ട്യക്കാണ് ഇന്ത്യൻ ടീം മാനേജ്മെന്റ് വിശ്രമം അനുവദിച്ചത്.മൂന്ന് വിക്കറ്റും പാകിസ്ഥാൻ എതിരെ ഹാർദിക്ക് പാണ്ട്യ സ്വന്തമാക്കിയിരുന്നു.

ഹാർദിക്ക് പാണ്ട്യക്ക്‌ പകരം റിഷാബ് പന്ത് കളിക്കും. നേരത്തെ ഒന്നാമത്തെ മാച്ചിൽ വിക്കറ്റ് കീപ്പർ റിഷാബ് പന്തിനെ ഒഴിവാക്കിയ തീരുമാനം വലിയ വിവാദമായി മാറിയിരുന്നു. റിഷാബ് പന്ത് വരവോടെ ദിനേശ് കാർത്തിക്ക് സ്പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി കളിക്കും.

ഇന്ത്യൻ ടീം :R Sharma (c), KL Rahul, V Kohli, S Yadav, R Pant (wk), R Jadeja, D Karthik, B Kumar, A Khan, A Singh, Y Chahal

ഹോങ് കൊങ് ടീം : Nizakat Khan(c), Yasim Murtaza, Babar Hayat, Kinchit Shah, Aizaz Khan, Scott McKechnie(w), Zeeshan Ali, Haroon Arshad, Ehsan Khan, Ayush Shukla, Mohammad Ghazanfar

Rate this post