ടോസ് ഭാഗ്യം രോഹിത്തിന് വമ്പൻ നീക്കം :സർപ്രൈസ് വിക്കെറ്റ് കീപ്പർ ടീമിൽ!! Toss Update

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഏഷ്യ കപ്പ് മത്സരങ്ങൾക്ക്‌ തുടക്കം. നിലവിൽ ഏഷ്യ കപ്പ് ചാമ്പ്യൻ ടീമായ ഇന്ത്യൻ സംഘം ഇത്തവണ ടൂർണമെന്റിലെ ആദ്യത്തെ മാച്ചിൽ പാകിസ്ഥാനെയാണ് നേരിടുന്നത്. ഏറെ നാളുകൾക്ക്‌ ശേഷമാണ് ഇന്ത്യ : പാകിസ്ഥാൻ പോരാട്ടമെന്നത് ശ്രദ്ധേയം.

മത്സരത്തിൽ ടോസ് ഭാഗ്യം ഇന്ത്യൻ ടീമിനോപ്പം നിന്നപ്പോൾ നായകനായ രോഹിത് ശർമ്മ ബൌളിംഗ് തിരഞ്ഞെടുത്തു. വളരെ സർപ്രൈസ് നീക്കമായി മാറിയത് ഇന്ത്യൻ ടീം വിക്കറ്റ് കീപ്പർ റോളിൽ സെലക്ട്‌ ചെയ്ത് ദിനേശ് കാർത്തിക്കിനെയാണ്.പാകിസ്ഥാൻ നിരയിൽ നസീം ഷാ അരങ്ങേറ്റം കുറിക്കും.

അവസാനമായി ഇന്ത്യ : പാകിസ്ഥാൻ മത്സരം നടന്നത് ഇക്കഴിഞ്ഞ ടി :20 ക്രിക്കററ്റ് ലോകക്കപ്പിലാണ്. ആ മത്സരത്തിൽ ഇന്ത്യൻ ടീം തോറ്റിരുന്നു. രോഹിത് ശർമ്മ ക്യാപ്റ്റൻസിയിൽ ഇന്ത്യൻ ടീം എത്തുമ്പോൾ ബാബർ അസമാണ് പാകിസ്ഥാൻ നായകൻ.

ഇന്ത്യൻ പ്ലെയിങ് ഇലവൻ :Rohit Sharma(c), KL Rahul, Virat Kohli, Suryakumar Yadav, Dinesh Karthik(w), Hardik Pandya, Ravindra Jadeja, Bhuvneshwar Kumar, Avesh Khan, Yuzvendra Chahal, Arshdeep Singh

പാകിസ്ഥാൻ പ്ലെയിങ് ഇലവൻ :Babar Azam(c), Mohammad Rizwan(w), Fakhar Zaman, Iftikhar Ahmed, Khushdil Shah, Asif Ali, Shadab Khan, Mohammad Nawaz, Naseem Shah, Haris Rauf, Shahnawaz Dahani

Rate this post