Toss Update ;ടോസ് ഇംഗ്ലണ്ട് തലയിൽ 😳ഇന്ത്യക്ക് ആദ്യം ബാറ്റിംഗ്

ക്രിക്കറ്റ്‌ ലോകം വളരെ അധികം ആകാംക്ഷപൂർവ്വം കാത്തിരിക്കുന്നത് ഇന്ത്യ : ഇംഗ്ലണ്ട് സെമി ഫൈനൽ പോരാട്ടത്തിനായി തന്നെയാണ്. ഒന്നാം സെമിയിൽ പാകിസ്ഥാൻ ടീം ജയം നേടി ഫൈനൽ യോഗ്യത നേടി കഴിഞ്ഞു. അതിനാൽ തന്നെ ആരാകും രണ്ടാം സെമിയിൽ ജയിച്ചു ഫൈനൽ പോരാട്ടത്തിലേക്ക് എത്തുകയെന്നത് നിർണായകം.

എക്കാലവും ക്രിക്കറ്റിലെ തുല്യ ശക്തികളായ ഇന്ത്യ, ഇംഗ്ലണ്ട് ടീമുകൾ പരസ്പരം ഏറ്റുമുട്ടുമ്പോൾ മത്സരം തീപാറുമെന്നത് തീർച്ച. മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോസ് ബട്ട്ലർ ബൌളിംഗ് ആദ്യം തിരഞ്ഞെടുത്തു. നിർണായക മാച്ചിൽ സാഹചര്യങ്ങൾ മനസ്സിലാക്കാൻ തന്നെ ആദ്യം ബൌളിംഗ് ചെയ്യുന്നതാണ് ബെറ്റർ എന്നാണ് ബട്ട്ലർ ടോസ് സമയം പറഞ്ഞു

അതേസമയം ഇന്ത്യൻ ടീമും ആദ്യം ബാറ്റിംഗ് ചെയ്യാനാണ് ആഗ്രഹിച്ചത് എന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും ടോസ് സമയം പറഞ്ഞു.2 മാറ്റങ്ങളുമായി ഇംഗ്ലണ്ട് ടീം എത്തുമ്പോൾ ടീമിൽ ഒരു മാറ്റവും ഇല്ലാതെയാണ് ഇന്ത്യൻ സംഘത്തിന്റെ വരവ്.

ഇന്ത്യൻ പ്ലെയിങ് ഇലവൻ :KL Rahul, Rohit Sharma(c), Virat Kohli, Suryakumar Yadav, Hardik Pandya, Rishabh Pant(w), Axar Patel, Ravichandran Ashwin, Bhuvneshwar Kumar, Mohammed Shami, Arshdeep Singh.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ :Jos Buttler(w/c), Alex Hales, Philip Salt, Ben Stokes, Harry Brook, Liam Livingstone, Moeen Ali, Sam Curran, Chris Jordan, Chris Woakes, Adil Rashid