TOSS Update ;ഇന്ത്യ : ശ്രീലങ്ക ലിമിറ്റെഡ് ഓവർ ക്രിക്കറ്റ് പരമ്പരക്ക് തുടക്കം. മൂന്ന് വീതം ടി:20 യും ഏകദിന മത്സരങ്ങളുമാണ് ഇന്ത്യൻ സംഘവും ലങ്കയും കളിക്കുക. ഒന്നാം ടി :20യിൽ ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ബൌളിംഗ് തിരഞ്ഞെടുത്തു.
യുവ നിരക്ക് പ്രാധാന്യം നൽകി ഹാർഥിക്ക് പാന്ധ്യ ക്യാപ്റ്റൻസിയിൽ ഇന്ത്യൻ ടീം എത്തുമ്പോൾ അഭുതങ്ങൾ ഇന്ത്യൻ മണ്ണിൽ സൃഷ്ടിക്കാൻ തന്നെയാണ് ലങ്കയുടെ വരവ്. ഇക്കഴിഞ്ഞ ഏഷ്യ കപ്പിൽ ഇന്ത്യക്ക് എതിരെ ലങ്കൻ ടീം ജയം നേടിയിരുന്നു. ആദ്യം ബാറ്റിങ് ചെയ്യുന്ന ഇന്ത്യൻ ടീമിലെ ഏറ്റവും ശ്രദ്ധേയ കാര്യം രണ്ടു താരങ്ങൾ ടി :20 ക്രിക്കറ്റ് അരങ്ങേറ്റം തന്നെ

യുവ ഓപ്പണർ ഗിൽ ആദ്യത്തെ അന്താരാഷ്ട്ര ടി :20ക്ക് എത്തുമ്പോൾ പേസർ ശിവം മാവി കന്നി അന്താരാഷ്ട്ര മത്സരം കൂടിയാണ് ഇന്ന്. മലയാളി താരമായ സഞ്ജു സാംസൺ ഇന്ത്യൻ പ്ലെയിങ് ഇലവനിൽ സ്ഥാനം നേടി. ഇഷാൻ കിഷനാണ് ടീമിലെ വിക്കെറ്റ് കീപ്പർ

ഇന്ത്യൻ പ്ലെയിങ് ഇലവൻ : Gill, Ishan, Surya, Hooda, Hardik, Sanju, Axar, Harshal, Chahal, Umran, Mavi.