ടോസ് നേടി മിണ്ടാൻ കഴിയാതെ രോഹിത് 😳😳എല്ലാവരെയും ഞെട്ടിച്ചു ടോസ് നിമിഷം!!!Toss Update
ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് സമയത്ത് തന്നെ നാടകീയ രംഗങ്ങൾ. ടോസ് നേടിയ ശേഷം ബാറ്റിംഗ് ആണോ ബോളിംഗ് ആണോ തിരഞ്ഞെടുക്കേണ്ടത് എന്ന കാര്യത്തിൽ രോഹിതിന് വന്ന ആശയക്കുഴപ്പമാണ് രസകരമായി മാറിയത്. ന്യൂസിലാൻഡ് നായകൻ ടോം ലാതം, മാച്ച് റഫറി ജവഗൾ ശ്രീനാഥ്, അവതാരകൻ രവി ശാസ്ത്രി എന്നിവരാണ് രോഹിത്തിനെ കൂടാതെ മൈതാനത്ത് ഉണ്ടായിരുന്നവർ. മത്സരത്തിൽ പ്രതീക്ഷിച്ചത് പോലെ തന്നെ രോഹിത് ടോസിൽ വിജയിക്കുകയും ചെയ്തു.
റഫറി ജവഗൽ ശ്രീനാഥാണ് രോഹിത് ടോസ് ജയിച്ചതെന്ന് അദ്ദേഹത്തെ അറിയിച്ചത്. എന്നാൽ ബാറ്റിംഗ് ആണോ ബോളിംഗ് ആണോ തിരഞ്ഞെടുക്കുന്നത് എന്ന കാര്യത്തിനു മുൻപിൽ രോഹിത് ഒന്ന് വിയർത്തു. അല്പസമയം നെറ്റിയിൽ തടവി എന്ത് തിരഞ്ഞെടുക്കണമെന്ന് രോഹിത് ആലോചിക്കാൻ തുടങ്ങി. ഏകദേശം അര മിനിറ്റ് നേരത്തോളം ഇതിനെപ്പറ്റി ആലോചിച്ച ശേഷമായിരുന്നു രോഹിത് ബോളിഗ് തിരഞ്ഞെടുത്തത്.

തങ്ങൾ ഫീഡിങ്ങാണ് തിരഞ്ഞെടുക്കുന്നത് എന്ന് രോഹിത് ടോം ലാതമിനെ അറിയിച്ചു. ശേഷം, എന്തുകൊണ്ടാണ് ആലോചിക്കാൻ ഇത്ര സമയം എടുത്തത് എന്ന് രവി ശാസ്ത്രി രോഹിത്തിനോട് ചോദിച്ചു. രോഹിതിന്റെ മറുപടി ഇങ്ങനെയായിരുന്നു.- ” ടീമിൽ ഒരുപാട് ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ അവസാനം എടുത്ത തീരുമാനം എന്താണെന്ന് ഞാൻ മറന്നു പോയി. “. ഈ വാക്കുകൾ ആരാധകരിൽ പോലും ചിരി ഉണ്ടാക്കി.
ഇതോടൊപ്പം റായ്പൂരിൽ ബോളിങ് തിരഞ്ഞെടുക്കാനുള്ള കാരണത്തെപ്പറ്റിയും രോഹിത് സംസാരിക്കുകയുണ്ടായി. “ഇത്തരം പ്രയാസകരമായ സാഹചര്യങ്ങളിൽ ഞങ്ങൾ ഞങ്ങൾക്ക് തന്നെ വെല്ലുവിളി ഉയർത്തുകയാണ്. അതിനാലാണ് ബോളിംഗ് തിരഞ്ഞെടുത്തത്. ഞങ്ങളെ സംബന്ധിച്ച് ഒരു പരീക്ഷണമാണിത്. മത്സരം പുരോഗമിക്കുമ്പോൾ വിക്കറ്റ് കൂടുതൽ ബാറ്റിംഗിന് അനുകൂലമാകും എന്നാണ് വിശ്വാസം.”- രോഹിത് കൂട്ടിച്ചേർക്കുന്നു.