ആദ്യം ഞങൾ ബാറ്റ് ചെയ്യും!!!സർപ്രൈസ് മാറ്റവുമായി ഇന്ത്യൻ ടീം

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ എല്ലാം തന്നെ വളരെ ഏറെ ആകാംക്ഷപൂർവ്വം കാത്തിരിക്കുന്ന ആ പോരാട്ടം ഇന്നാണ്. ഗ്രൂപ്പ്‌ ബിയിലെ ക്ലാസ്സിക്ക് മാച്ചിൽ ഇന്ത്യ : സൗത്താഫ്രിക്ക ടീമുകൾ ഏറ്റുമുട്ടും. ഇന്ത്യൻ സമയം 4.30ക്കാണ് മത്സരം ആരംഭിക്കുക

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ടീം ആദ്യം ബാറ്റിംഗ് സെലക്ട്‌ ചെയ്തപ്പോൾ ഒരു സർപ്രൈസ് മാറ്റവുമായിട്ടാണ് ഇന്ത്യൻ ടീം എത്തുന്നത്. സർപ്രൈസ് മാറ്റമായി മാറിയത് ആൾറൗണ്ടർ അക്ഷർ പട്ടേലിന് പകരം മറ്റൊരു ആൾറൗണ്ടർ ദീപക് ഹൂഡ ടീമിലേക്ക് എത്തിയതാണ്. മറുവശത്ത് ഒരു എക്സ്ട്രാ പേസറുമായിട്ടാണ് സൗത്താഫ്രിക്കൻ ടീം വരവ്.

ഇന്ത്യൻ പ്ലെയിങ് ഇലവൻ :Rohit Sharma(c), KL Rahul, Virat Kohli, Suryakumar Yadav, Deepak Hooda, Hardik Pandya, Dinesh Karthik(w), Ravichandran Ashwin, Bhuvneshwar Kumar, Mohammed Shami, Arshdeep Singh

സൗത്താഫ്രിക്കൻ പ്ലെയിങ് ഇലവൻ :Quinton de Kock(w), Temba Bavuma(c), Rilee Rossouw, Aiden Markram, David Miller, Tristan Stubbs, Wayne Parnell, Keshav Maharaj, Kagiso Rabada, Lungi Ngidi, Anrich Nortje