ലോകത്തിലെ ഏറ്റവും മികച്ച 5 സെറ്റർമാർ – പാർട്ട് 1

0

വോളി കോർട്ടിൽ കപ്പിത്താന്റെ സ്ഥാനമാണ് സെറ്റർമാർക്കുള്ളത്. ടീമിന്റെ പ്രകടനങ്ങളിൽ നിർണായക സാനിധ്യം പുലർത്തുന്ന സെറ്റർ ഓരോ ചലനങ്ങൾ കൊണ്ടും കളിയുടെ ഗതി മാറ്റിമറിക്കാൻ കഴിവുള്ള താരമാണ്.ലോക വോളിയിലെ കരുത്തരായ ഏത് ടീമിനെ എടുത്താലും അവരുടെ വിജയത്തിൽ സെറ്ററുടെ വലിയ പങ്ക് കാണാവുന്നതാണ്. 1996 ലെ അറ്റ്ലാന്റ ഒളിംപിക്സിൽ ഇറ്റലിയെ പരാജയപ്പെടുത്തി സ്വർണം നേടിയ ഡച്ച് ടീമിന്റെ സെറ്റർ പീറ്റർ ബ്ലാങ്കെയാണ് ഇപ്പോഴുള്ള ആധുനിക സെറ്റർമാരുടെ വഴികാട്ടി. അദ്ദേഹമാണ് അന്ന് വരെ നിലനിന്നിരുന്ന പരമ്പരാഗത രീതിയിലുള്ള സെറ്റിങ്ങിനെ മാറ്റിമറിച്ചത്. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച അഞ്ചു സെറ്റർമാർ ആരാണെന്നു പരിശോധിക്കാം.

5 . സയീദ് മറൂഫ് ( ഇറാൻ )
രാജ്യാന്തര മത്സരങ്ങളിൽ ഇറാന് വേണ്ടി നടത്തിയ മാന്ത്രിക പ്രകടനങ്ങളാണ് മാറൂഫിനെ ലോകത്തിലെ ഏറ്റവും മികച്ച സെറ്റർമാരിൽ ഒരാളായി മാറ്റിയത്. 2000 ത്തിന്റെ തുടക്കത്തിൽ ഏഷ്യയിൽ പോലും ഒരു വാൻ ശക്തിയാവാത്ത ഇറാനെ 2010 നു ശേഷം ലോക വോളി ഭൂപടത്തിൽ ഒരു സ്ഥാനം നേടിയെടുക്കാൻ സഹായിച്ചതിൽ മുഖ്യ പങ്കു വഹിച്ച താരമാണ് മാറൂഫ് . അനർവചനീയവും ,അപ്രതീക്ഷിതവുമായ നീക്കങ്ങളാണ് മാറൂഫിനെ മറ്റുള്ള സെറ്റർമാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.

എതിർ ടീമിലെ ബ്ലോക്കർമാരെ കബളിപ്പിക്കുന്ന ബുദ്ധിപരമായ സെറ്റിങ്ങും, നൂലിഴയിൽ ഊർന്നു വീഴുന്ന ഡ്രോപ്പുകളും ,കൃത്യതയാർന്ന ബ്ലോക്കിങ്ങിലൂടെയും കളിക്കളത്തിലെ സർവ മേഖലയിലും നിറഞ്ഞു നിൽക്കുന്ന താരം .എതിർ ടീമിലെ കളിക്കാരുടെ ദൗർബല്യങ്ങൾ കണ്ടെത്തി തന്ത്രങ്ങൾ ഒരുക്കുന്നതിൽ മിടുക്കൻ. റഷ്യയിലും, ഇറ്റലിയിലെയും ക്ലബ്ബുകളിൽ കളിച്ചെങ്കിലും മികച്ച പ്രകടനം നടത്താൻ സാധിച്ചില്ല . എന്നാൽ ദേശീയ ടീമിൽ വേറൊരു മാറൂഫിനെ കാണാൻ നമുക്ക് സാധിക്കും.2014 ൽ ഇറ്റലിയിൽ നടന്ന വേൾഡ് ലീഗിൽ മികച്ച സെറ്റെർ ആയി തെരഞ്ഞെടുത്തതാണ് ലോക വോളിയിൽ മാറൂഫിന്റെ തിളങ്ങി നിൽക്കുന്ന പ്രധാന നേട്ടം. നിലവിൽ ചൈനീസ് ക്ലബ് ബെയ്‌ജിങ്‌ ബൈക് മോട്ടോഴ്സിന്റെ താരമാണ് ഈ 35 കാരൻ.

5 .സിമോൺ ജിയനെല്ലി( ഇറ്റലി )
ലോക വോളിയിലെ പരബര്യ ശക്തികളായ ഇറ്റലിയിൽ അടുത്ത കാലത്തായി ഉയർന്നു വന്ന ഏറ്റവും കഴിവുള്ള താരമാണ്
സിമോൺ ജിയനെല്ലി എന്ന 24 കാരൻ സെറ്റർ . 2015 ൽ 19 ആം വയസ്സിൽ ഇറ്റാലിയൻ ചാമ്പ്യൻഷിപ്പിലെ ഏറ്റവും മികച്ച താരമായാണ് എല്ലാവരുടെയും ശ്രദ്ധയാകര്ഷിക്കുന്നത്. 6 അടി 7 ഇഞ്ചുകാരനായ ജിയനെല്ലി ഉയരം എന്ന ആനുകൂല്യം പരമാവധി കോർട്ടിൽ ഉപയോഗിക്കുന്ന താരമാണ്, ഒരു കയ്യ് കൊണ്ട് പന്തൊരുക്കുന്നതിൽ പ്രത്യേകത കഴിവുള്ള താരമാണ് ജിയനെല്ലി. 2012 മുതൽ ഇറ്റാലിയൻ ക്ലബ് ട്രെന്റിനോയുടെ താരമായ ജിയനെല്ലി 2015 ൽ ഇറ്റാലിയൻ ടീമിൽ അംഗമായി.

ലോക വോളിയിലെ വരും കാല സൂപ്പർ താരമായ ജിയനെല്ലി ഈ ചെറുപ്രായത്തിൽ തന്നെ ക്ലബ് ചാമ്പ്യൻഷിപ്പിൽ മൂന്നു തവണയും ,വേൾഡ് ലീഗിലും ചാമ്പ്യൻസ് ലീഗിലും , യൂറോപ്യൻ ചാമ്പ്യൻഷിപ്പിലെ മികച്ച സെറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. കുറച്ചു വര്ഷങ്ങളായി ലോക ചാംപ്യൻഷിപ്പുകളിൽ മികച്ച പ്രകടനം നടത്താൻ ഇറ്റാലിയൻ ടീമിന് സാധിക്കുന്നില്ലെങ്കിലും ജിയനെല്ലിയുടെ പ്രകടനം വേറിട്ട് നിൽക്കുന്നു . വരും കാലങ്ങളിൽ ലോക വോളിയിലെ ഏറ്റവും മികച്ച സെറ്ററുടെ നിലയിലാവും ജിയനെല്ലിയുടെ നാമം .

4 .ബ്രൂണോ റെസെൻഡെ ( ബ്രസീൽ )
കഴിഞ്ഞ 15 വർഷക്കാലമായി ബ്രസീൽ രാജ്യാന്തര തലത്തിൽ നേടിയ എല്ലാ മെഡലുകൾക്കു പിന്നിലും ബ്രൂണോയുടെ കരസ്പർശമുണ്ടായിരുന്നു. താര സമ്പന്നമായ ബ്രസീൽ ടീമിനൊപ്പം ബ്രൂണോ എന്ന കലാകാരന്റെ സെറ്റിങ് മികവുകളും കൂടിയായപ്പോൾ ബ്രസീൽ ലോക വോളിയിൽ മുടി ചൂടാ മന്നന്മാരായി മാറി. എതിർ കോർട്ടിലെ താരങ്ങള് ചലനങ്ങൾ മുൻകൂട്ടി കണ്ടു തൊടുക്കുന്ന ഡ്രോപ്പുകളും ,മികച്ച സൈഡ് ബ്ലോക്കിങ്ങും, സർവീസും ബ്രൂണോയുടെ കരുത്താണ്.

2019 ൽ ലൂബിനൊപ്പം വേൾഡ് ക്ലബ് ചാമ്പ്യൻഷിപ്പിലെ മികച്ച സെറ്ററിനും, മികച്ച താരത്തിനുള്ള അവാർഡും 34 കാരൻ സ്വന്തമാക്കി. ഒള്യ്മ്പിൿസ് സ്വർണം ,വേൾഡ് ലീഗ് ,വേൾഡ് കപ്പ് , വേൾഡ് ഗ്രാൻഡ് പ്രിക്സ് ,വേൾഡ് ചാമ്പ്യൻഷിപ്പ് എന്നി കിരീടങ്ങൾ നേടുകയും ആ ചാംപ്യൻഷിപ്പുകളിൽ മികച്ച സെറ്ററായി തെരഞ്ഞെടുക്കുകയും ചെയ്‌തെ അപൂർവം താരമാണ് ബ്രൂണോ. 2018 മുതൽ ഇറ്റാലിയൻ ക്ലബ് ലൂബിന്റെ താരമായ ബ്രൂണോ 2020 ൽ ബ്രസീലിയൻ ക്ലബ് ഫൺ‌വിക്തൗബാറ്റയിൽ ചേർന്നു.