ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വോളിബാൾ താരങ്ങൾ

0

വോളിബോൾ ഉയരമുള്ളവരുടെ കളിയാണ്. എന്നാൽ വോളി രംഗത്ത് ഉയരമുള്ളവരും സൂപ്പർ ഉയരമുള്ള കളിക്കാരും ഉണ്ട്. 2 മീറ്റർ ഉയരമുള്ള താരങ്ങൾ വോളിബാളിൽ സാധാരമാണ്‌. എന്നാൽ അത്ഭുതകരമായ രീതിയിൽ ഉയരമുള്ള 5 വോളി താരങ്ങളെ നമുക്ക് പരിചയപ്പെടാം.

5.ലിയാൻട്രോ മാർട്ടിൻസ് ഡാ സിൽവ – 216 സെ.മീ (7.09 അടി)


രാജ്യം : ബ്രസീൽ ,ജനനം : 6ഡിസംബർ 1992 , പൊസിഷൻ : ഓപ്പോസിറ്റ്
സ്പൈക്ക്റീച് : 360 സെ.മീ (142 ഇഞ്ച്)
216 സെന്റിമീറ്റർ ഉയരമുള്ള ബ്രസീലിയൻ ഓപ്പോസിറ്റ് (യൂണിവേഴ്സൽ ) ലിയാൻട്രോ മാർട്ടിൻസ് ഡാ സിൽവയാണ് ഉയരക്കാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്ത്. നിലവിൽ ഈജിപ്ഷ്യൻ ക്ലബ് സമാലെക് താരമാണ്. ബ്രസീലിലെ വിവിധ ക്ലബ്ബുകൾ ,അൽ അറബി ഖത്തർ ,സ്പെയിൻ എന്നി രാജ്യങ്ങളിൽ കളിച്ച താരമാണ് ലിയാൻട്രോ. വളരെ മികച്ച ജമ്പുള്ള ലിയാൻട്രോക്ക് ബ്ലോക്ക് ചെയ്യുമ്പോൾ പലപ്പോഴും ചാടേണ്ട ആവശ്യം വരാറില്ല.

4.റെനാൻ സനട്ട ബുയാട്ടി- 217 സെ.മീ (7.1 അടി)


രാജ്യം : ബ്രസീൽ ,ജനനം : 10 ജനുവരി 1990 , പൊസിഷൻ : ഓപ്പോസിറ്റ്
സ്പൈക്ക്റീച് : 360 സെ.മീ (142 ഇഞ്ച്)
ഉയരക്കാരുടെ പട്ടികയിൽ നാലാം സ്ഥാനത്ത് മറ്റൊരു ബ്രസീലിയൻ താരമായ റെനാൻ സനട്ട ബുയാട്ടിയാണ്. ബ്രസീലിനൊപ്പം എഫ്ഐവിബി ലോക ഗ്രാൻഡ് ചാമ്പ്യൻസ് കപ്പ് കിരീടം ,2014 ൽ ലോക ചാമ്പ്യൻഷിപ്പിലെ വെള്ളി മെഡൽ എന്നിവ നേടിയിട്ടുണ്ട്.2016 ൽ സാഡാ ക്രൂസീറോയ്‌ക്കൊപ്പം 2016 ൽ എഫ്‌ഐവിബി ക്ലബ് വേൾഡ് ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട് . നിലവിൽ ഫ്രഞ്ച് ക്ലബ് ടൂർസിന്റെ താരമാണ്. കരിയറിന്റെ ഭൂരിഭാഗവും ബ്രസീലിയൻ ക്ലബ്ബുകൾക്കാണ് വേണ്ടിയാണ് റെനാൻ ജേഴ്‌സി അണിഞ്ഞത്.

3.ബാർട്ട്ലോമിജ് ലെമാൻസ്കി – 217 സെ.മീ (7.1 അടി)


രാജ്യം :പോളണ്ട്, ജനനം :19 മാർച്ച് 1996 , പൊസിഷൻ : മിഡിൽ ബ്ലോക്കർ
സ്പൈക്ക് റീച് : 365 സെ.മീ (144 ഇഞ്ച്)
217 സെന്റി മീറ്റർ ഉയരമുള്ള പോളിഷ് യുവ സെന്റർ ബ്ലോക്കർ ബാർട്ട്ലോമിജ് ലെമാൻസ്കിയാണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത്. പോളണ്ട് ടീമിനൊപ്പം 2019 ലെ വേൾഡ് കപ്പിൽ വെള്ളി മെഡൽ നേടിയിട്ടുണ്ട്.പോളിഷ് ലീഗിൽ 18 ആം വയസ്സിൽ അദ്ദേഹം അരങ്ങേറ്റം കുറിച്ച ലെമാൻസ്കി പോളിഷ് ക്ലബ് അസെക്കോ റെസോവിയ റീസെസോയുടെ താരമാണ്. പോളണ്ട് ടീമിലെ ഭാവി താരമായാണ് ലെമാൻസ്കി അറിയപ്പെടുന്നത്.

2.ദിമിത്രിജ് മുസർസ്കി- 218 സെ.മീ (7.2 അടി)


രാജ്യം : റഷ്യ ,ജനനം : 29 ഒക്ടോബർ 1988 ,പൊസിഷൻ : മിഡിൽ ബ്ലോക്കർ
സ്പൈക്ക് റീച് : 375 സെ.മീ (148 ഇഞ്ച്)
ഈ ലിസ്റ്റിൽ ഏറ്റവും പ്രശസ്തനായ താരമാണ് ദിമിത്രിജ് മുസർസ്കി. വോളി ലോകം കണ്ട ഏറ്റവും മികച്ച മിഡിൽ ബ്ലോക്കർമാരിൽ ഒരാളായ മുസർസ്കിയുടെ ഉയരം 218 സെന്റി മീറ്ററാണ്. റഷ്യക്കൊപ്പം ദേശീയ ലോക ലീഗ്, ഒളിമ്പിക് ഗെയിംസ്, യൂറോപ്യൻ ചാമ്പ്യൻഷിപ്പ് എന്നിവ നേടിയിട്ടുണ്ട്. നിലവിൽ ജാപ്പനീസ് ക്ലബ് സൺടോറി സൺബിർഡിന്റെ താരമാണ്. ഓപ്പോസിറ്റായും ,മിഡിൽ ബ്ലോക്കറായും ഒരു പോലെ തിളങ്ങുന്ന താരമാണ് മുസർസ്കി.

1.വുട്ടിചായ് സുക്സറ– 224 സെ.മീ (7.35 അടി)


രാജ്യം : തായ്‌ലൻഡ് ,ജനനം : 21 ജൂൺ 1995 ,പൊസിഷൻ : മിഡിൽ ബ്ലോക്കർ
സ്പൈക്ക്: 350 സെ.മീ (183 ഇഞ്ച്)
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രൊഫഷണൽ വോളി താരമാണ് തായ്‌ലണ്ടിന്റെ വുട്ടിചായ് സുക്സറ. 224 സെന്റി മീറ്റർ ഉയരമുള്ള ഈ തായ് താരം തായ് ലീഗിലാണ് കളിക്കുന്നത്.എന്നാൽ അദ്ദേഹത്തിന്റെ കഴിവും സാങ്കേതികതയും മെച്ചപ്പെടുത്തിയാൽ, മികച്ച ചില യൂറോപ്യൻ ടീമിനായി കളിക്കാൻ കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.