ടോം ജോസഫ് , കഥ തുടരുന്നു ….

നാല്പതുദിനങ്ങൾ പിന്നിട്ടു ടോം ജോസഫിന്റെ കളിജീവിതം പറച്ചിൽ തുടരുന്നു .

ലോക്ക് ഡൗണിൽ വോളിബോൾ ലോകത്തു പല പരിപാടികളും അരങ്ങേറിയ കൂട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രോഗ്രാമുകളിൽ ഒന്നാണ് ദിനേന മെട്രോ വാർത്തയിൽ പ്രസിദ്ധീകരിക്കുന്ന ടോം ജോസഫിന്റെ കളിജീവിതം പറച്ചിൽ , തുടർച്ചയായി നാല്പതുദിനങ്ങൾ പിന്നിട്ടു ഇന്നും കടതുടരുകയാണ് ടോം ജോസഫ് എന്ന ഇതിഹാസ താരം , ഇതിനു ചുക്കാൻ പിടിക്കുന്ന സി കെ രാജേഷ് കുമാറിനും വള്ളി പുള്ളി വിടാതെ ജീവിതത്തിലെ സുപ്രധാന വിവരങ്ങൾ വോളിബോൾ ആസ്വാദകരുടെ പങ്കുവെക്കുന്ന ടോം ജേസഫിനും അഭിനന്ദനങൾ .

വോളിബോൾ താരമായത് മുതൽ , സായി സെന്ററിലേ ക്കു അച്ഛന്റെ കൈപിടിച്ച് പോയതുമുതൽ , ഇന്റർനാഷണൽ കോമ്പറ്റിഷനുകളിലെ വ്യത്യസ്തമായ അനുഭവങ്ങൾ വരെ കൃത്യമായി വിവരിക്കുകയാണ് ടോം , ഓരോ വിവരണവും ഒരു വോളിബോൾ ആസ്വാദകന് രസം പകരുന്ന രീതിയിലുള്ള അവതരണവും ശ്രദ്ധേയമാണ് , ഒരു പതിറ്റാണ്ടു കാലം ഇന്ത്യൻ വോളിയുടെ നെടും തൂണായിരുന്ന ടോം ജോസഫിന്റെ കളിവിവരണം പഴയ കാലത്തെ ഇന്ത്യൻ വോളിബോളിനെ അടുത്തറിയാനും പുതിയ വോളിബോൾ പ്രേമികൾക്ക് സഹായകമാവുന്നുണ്ട് .

ഇന്ത്യൻ ടീമിന്റെ വിദേശ യാത്രകൾ , ടീമിന്റെ പരിശീലനം , ഓരോ കോച്ചുമാരുടെയും പരിശീലന രീതികൾ , തുടങ്ങി വിദേശ ടൂറിലെ ഭക്ഷണത്തിന്റെ കാര്യമടക്കം വിശദമായി പറഞ്ഞാണ് ഒരു ദിവസവും കടന്നു പോവുന്നത് , ടോം ജോസഫിന്റെ വോളിബോൾ ജീവിതത്തിന്റെ നേർക്കാഴ്ചകളാണ് ഓരോ ദിവസവും മെട്രോ വാർത്തയിലൂടെയും , ടോം ജോസഫിന്റെ ഫേസ്ബുക് പേജിലൂടെയും വോളിബോൾ ആസ്വാദകരിലേക്കെത്തുന്നത് .