Viral Video :പുഷ്പയായി ടോം &ജെറിയും!! വൈറൽ വീഡിയോക്ക് പിന്നാലെ അല്ലു ആരാധകർ

ഇന്ത്യൻ സിനിമ ലോകത്ത് ചുരുങ്ങിയ സമയം കൊണ്ട് തന്നെ തരംഗമായി മാറിയ ഒരു സിനിമയാണ് പുഷ്പ. രണ്ട് ഭാഗങ്ങളിലായി എത്തുന്ന ഈ ഒരു സിനിമയുടെ ഒന്നാം ഭാഗമാണ് ഡിസംബർ 17 2021നാണ് റിലീസ് ചെയ്തത്. സിനിമ വൻ വാണിജ്യ വിജയം നേടിയപ്പോൾ രണ്ടാം ഭാഗത്തിനായി കാത്തിരിപ്പ് തുടരുകയാണ് സിനിമ ലോകവും ആരാധകരും എല്ലാം തന്നെ.

പ്രമുഖ നടനായ അല്ലു അർജുൻ നായകനായി എത്തുന്ന ഈ സിനിമയിൽ ഫഹദ് ഫാസിൽ തന്റെ തെലുങ്ക് അരങ്ങേറ്റം നടത്തി. കൂടാതെ വൻ താരനിരയും ഈ ഒരു ഹിറ്റ് സിനിമയുടെ ഭാഗമാണ്. അല്ലു അർജുന്റെ പ്രകടനവും കഥാപാത്രവും, ആക്ഷൻ സീക്വൻസുകളും എല്ലാം തന്നെ ഈ മനോഹര സിനിമയുടെ സവിശേഷതകളാണ്.

അതേസമയം ഇപ്പോൾ സിനിമയുടെ ആരവത്തിനും ഒപ്പം വൈറലായി മാറിയിരിക്കുന്നത് ഒരു രസകരമായ വീഡിയോയാണ്. കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി സോഷ്യൽ മീഡിയയിലും യൂട്യൂബിലും എല്ലാം ഹിറ്റായി മാറിയത് പുഷ്പ സിനിമയും പ്രമുഖ കാർട്ടൂൺ കഥാപാത്രമായ ടോം &ജെറി സംബന്ധിച്ച ഒരു വീഡിയോയാണ്.ഈ രസകരമായ വീഡിയോയിൽ നമുക്ക് പുഷ്പ സിനിമയിലെ പോലെ ഡാൻസും ആക്ഷൻ എല്ലാം ചെയ്യുന്ന ടോം & ജെറിയെ കാണാൻ സാധിക്കും. കൂടാതെ ഈ സിനിമയിലെ പുഷ്പയുടെ എല്ലാ വിധ രംഗങ്ങളും അത്‌ പോലെ ഭംഗിയായി ചെയ്യുന്ന ടോം & ജെറി മനോഹരമായ അനുഭവമാണ് നൽകുന്നത്.

പുഷ്പയിലെ ഫേമസ് പുഷ്പ സ്റ്റൈൽ ഡാൻസും പുറത്തെടുക്കുന്ന ടോം പിന്നാലെ വില്ലൻമാരെ എല്ലാം തന്നെ ഇ ടിച്ചിടുന്ന ജെറിയും ഈ രസകരമായ വീഡിയോയെ ട്രെൻഡിംഗ് ആക്കി മാറ്റി കഴിഞ്ഞു.നിമിഷ നേരങ്ങൾ കൊണ്ടുതന്നെ ഈ വീഡിയോക്ക് സിനിമ പ്രേമികൾക്കിടയിൽ അടക്കം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.