ഗ്ലാമർ പോരാട്ടത്തിന്റെ ഷെഡ്യൂൾ .

0

ലോക വോളിയിലെ ഗ്ലാമർ പോരാട്ടമായ ഒളിമ്പിക്സ് വോളിയുടെ ഷെഡ്യൂൾ ഒളിമ്പിക്സ് കമ്മിറ്റി പുറത്തുവിട്ടു , രണ്ടു പൂളുകളിലായി പന്ത്രണ്ടു ടീമുകളാണ് ഗോൾഡ് മെഡലിന് വേണ്ടി മാറ്റുരക്കുന്ന ത് ,2016 റിയോ ഒളിമ്പിക്സിൽ ഗോൾഡ് നേടിയ ബ്രസീലടക്കം വമ്പൻ ടീമുകളാണ് ഇത്തവണ ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിൽ എത്തുന്നത് ,ഏഷ്യയിൽ നിന്ന് ആതിഥേയരായ ജപ്പാനും ,ഇറാനുമാണ് ഒളിമ്പിക്സ് ഗ്ലാമർ പോരാട്ടത്തിൽ മാറ്റുരക്കുക .


റിയോ ഒളിമ്പിക്സിലെ വെള്ളിമെഡൽ ജേതാക്കളായ ഇറ്റലിയും , കാനഡയും തമ്മിലാവും ടോക്കിയോയി ലെ ആദ്യ മത്സരം , നിലവിലെ ചാമ്പ്യന്മാരായ ബ്രസീൽ ട്യുണീഷ്യയുമായി രണ്ടാം മത്സരത്തിൽ ഏറ്റുമുട്ടും ,ആതിഥേയരായ ജപ്പാൻ ശുഭ പ്രതീക്ഷയുമായി ആദ്യ മത്സരത്തിൽ വെനിസ്വാബ്ലയെ നേരിടും ,പോളണ്ട് ആണ് ഏഷ്യൻ ചാമ്പ്യമാരുടെ ആദ്യ മത്സരത്തിലെ എതിരാളികൾ ,ജൂലൈ ഇരുപത്തിനാലുമുതൽ ആഗസ്ത് ഏഴു വരെയാണ് മത്സരങ്ങളുടെ ക്രമം ,ക്വാർട്ടർഫൈനൽ ഓഗസ്റ്റ് മൂന്നിനും ,സെമിഫൈനൽ മത്സരങ്ങൾ ഓഗസ്റ് അഞ്ചിനുമായിരിക്കും നടക്കുക .