ഒരു തുള്ളി ഉജാല മാത്രം മതി… എത്ര അഴുക്കു പിടിച്ച വീട്ടിലെ ടോയ്‌ലെറ്റും 5 മിനിറ്റിൽ ഫൈവ് സ്റ്റാർ ഹോട്ടലിലെ പോലെ വൃത്തിയാക്കി തിളങ്ങുന്നയാക്കാം | Toilet Cleaning Tips Using Ujaala In Home
Toilet Cleaning Tips Using Ujaala In Home : വെള്ള വസ്ത്രങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി നമ്മുടെയെല്ലാം വീടുകളിൽ ഉജാല ഉപയോഗിക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ എല്ലാവരും കരുതുന്നത് ഉജാല ഉപയോഗിച്ച് വസ്ത്രങ്ങൾ മാത്രമേ വൃത്തിയാക്കി എടുക്കാൻ സാധിക്കുകയുള്ളൂ എന്നതായിരിക്കും. ഉജാല ഉപയോഗിച്ച് ചെയ്യാവുന്ന മറ്റു ചില കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം.
കാലങ്ങളായി തുരുമ്പ് പിടിച്ചു കിടക്കുന്ന അടുക്കളയിലെ പാത്രങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി ഉജാല ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി തുരുമ്പ് പിടിച്ച പാത്രത്തിനു മുകളിലേക്ക് ഒരു തുള്ളി ഉജാല ഒറ്റിച്ചു കൊടുക്കുക. കുറച്ചുനേരം പാത്രം ഇതേ രീതിയിൽ റസ്റ്റ് ചെയ്യാനായി വയ്ക്കുക. ശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് ഉരച്ചു കൊടുക്കുകയാണെങ്കിൽ എല്ലാ തുരുമ്പ് കറകളും പോയി പാത്രം വെട്ടി തിളങ്ങുന്നതാണ്.
അതുപോലെ അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന സെറാമിക് കപ്പുകളിൽ ചായയുടെ കറപിടിച്ചു കഴിഞ്ഞാൽ അത് കളയുന്നത് എളുപ്പമുള്ള കാര്യമല്ല. അത്തരം അവസരങ്ങളിൽ ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളം നല്ലതുപോലെ തിളപ്പിച്ചെടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഷാമ്പുവും ഒരു തുള്ളി ഉജാലയും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു വെള്ളത്തിലേക്ക് കറ കളയാനുള്ള കപ്പ് കുറച്ച് വെള്ളം അകത്തേക്ക് കയറി നിൽക്കുന്ന രീതിയിൽ ആക്കിയശേഷം വയ്ക്കുക. കുറച്ചുനേരം കഴിഞ്ഞ് കഴുകി വൃത്തിയാക്കുകയാണെങ്കിൽ കപ്പിലെ കറകളെല്ലാം പോയതായി കാണാൻ സാധിക്കും.
ഇതേ ലിക്വിഡ് ഉപയോഗിച്ച് തന്നെ ബാത്റൂമിലെ വാഷ്ബേസിനും ക്ലോസറ്റുമെല്ലാം എളുപ്പത്തിൽ കഴുകി വൃത്തിയാക്കി എടുക്കാവുന്നതാണ്. സ്കൂളിൽ സ്ഥിരമായി ഇട്ടു കൊണ്ടു പോകുന്ന ഷൂ എളുപ്പത്തിൽ ചളി പിടിക്കുന്നത് ഒരു സ്ഥിരം കാഴ്ചയായിരിക്കും. അത് ഒഴിവാക്കാനായി ഒരു പാത്രത്തിൽ കുറച്ച് ഉജാലയും വെളിച്ചെണ്ണയും മിക്സ് ചെയ്ത് എടുക്കുക. ഈയൊരു ലിക്വിഡ് ഒരു തുണി ഉപയോഗിച്ച് ഷൂവിന് മുകളിൽ അപ്ലൈ ചെയ്തു കൊടുക്കുകയാണെങ്കിൽ പൊടികളെല്ലാം പോയി നല്ല രീതിയിൽ വൃത്തിയായി കിട്ടുന്നതാണ്. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്