പേടിക്കുക ഇന്ത്യൻ ടീം 😵‍💫😳അത്ഭുത സ്പിന്നറേ ടീകിലേക്ക് കൊണ്ട് വന്ന് ഓസ്ട്രേലിയ

ഈ വർഷം ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ബോർഡർ – ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരക്കായി മികച്ച മുന്നൊരുക്കമാണ് ഓസ്ട്രേലിയ നടത്തുന്നത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പരമ്പര, ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കളിക്കാൻ ഇന്ത്യക്ക് വളരെയധികം നിർണായകമാണ്. അതേസമയം, ഐസിസി ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനൽ സ്ലോട്ട് ഓസ്ട്രേലിയ ഏറെക്കുറെ ഉറപ്പിച്ച മട്ടാണ്. എന്നിരുന്നാലും, ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര കടുപ്പിക്കാൻ തന്നെയാണ് ഓസ്ട്രേലിയയുടെ തീരുമാനം.

പൊതുവെ ഓസ്ട്രേലിയയെ പോലുള്ള കരുത്തരായ യൂറോപ്പ്യൻ ടീമുകൾ വരുമ്പോൾ, സ്പിൻ പിച്ചകൾ ഇന്ത്യ ഒരുക്കാറുള്ളത്. ആർ അശ്വിൻ നയിക്കുന്ന ഇന്ത്യയുടെ സ്പിൻ നിര, വിദേശികളെ കറക്കിയിടും എന്നാണ് ടീം ഇന്ത്യ പ്രതീക്ഷിക്കുന്നത്. എന്നാൽ, ഇന്ത്യ ഒരുക്കുന്ന കെണിക്ക് അതെ രീതിയിൽ തിരിച്ചടി നൽകാനാണ് ഓസ്ട്രേലിയ പദ്ധതിയിടുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര അവസാനിച്ച സ്ഥിതിക്ക്, ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള സ്ക്വാഡ് ഓസ്ട്രേലിയ ഉടൻ പ്രഖ്യാപിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

നഥാൻ ലിയോൺ നയിക്കുന്ന ഓസ്ട്രേലിയയുടെ സ്പിൻ നിരയിൽ, കൂടുതൽ പേരെ ഉൾപ്പെടുത്താനാണ് ടീം പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി ആണ് ആഷ്ടൺ അഗർ, മാറ്റ് റെൻഷൊ എന്നീ സ്പിൻ ഓൾറൗണ്ടർമാർക്ക് എല്ലാം ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടെസ്റ്റ്‌ മത്സരത്തിൽ ഓസ്ട്രേലിയ അവസരം നൽകിയത്. എന്നാൽ, ഇവരെ കൂടാതെ ഒരു സർപ്രൈസ് സ്പിന്നറെ കൂടി ഓസ്ട്രേലിയ ഇന്ത്യക്കെതിരെ ഉപയോഗിക്കാൻ സാധ്യതയുണ്ട്. ഓസ്ട്രേലിയക്കായി ഇതുവരെ അരങ്ങേറ്റം കുറിക്കാത്ത 22-കാരൻ ടോഡ് മർഫിയാണ് ഈ സർപ്രൈസ് താരം.

ബിഗ് ബാഷ് ലീഗ്, ഓസ്ട്രേലിയൻ ആഭ്യന്തര മത്സരങ്ങൾ എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വലംകൈയ്യൻ ഓഫ് സ്പിന്നറായ ടോഡ് മർഫിയെ നഥാൻ ലിയോണിന്റെ പിൻഗാമിയായി ആണ് ഓസ്ട്രേലിയൻ ആരാധകർ കണക്കാക്കുന്നത്. അതേസമയം, ദക്ഷിണാഫ്രിക്കക്കെതിരായ അവസാന മത്സരത്തിൽ നിന്ന് പരിക്കു മൂലം വിട്ടുനിന്ന മിച്ചൽ സ്റ്റാർക്, ക്യാമെറൂൺ ഗ്രീൻ എന്നിവരെല്ലാം തന്നെ ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലേക്ക് തിരിച്ചുവരും എന്നാണ് കരുതപ്പെടുന്നത്.

Rate this post