ട്വിൻ സഹോദരൻ എൻട്രി… ദൈവ പുത്രൻ അരങ്ങേറ്റം!! സസ്പെൻസ് ട്വിസ്റ്റായി ഇന്നത്തെ മാച്ച്

അപൂർവ സംഭവങ്ങളുടെ സമ്മേളനമായി മാറുകയാണ് മുംബൈ ഇന്ത്യൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരം. മുൻപൊരിക്കലും സംഭവിച്ചിട്ടില്ലാത്ത വളരെ അപൂർവമായ ചില കാര്യങ്ങൾ മത്സരത്തിൽ സംഭവിക്കുകയുണ്ടായി. അതിൽ പ്രധാനപ്പെട്ടത് മുംബൈ ഇന്ത്യൻസിനായി അർജുൻ ടെണ്ടുൽക്കർ കളത്തിലിറങ്ങി എന്നതാണ്. ഇതാദ്യമായാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ അച്ഛനും മകനും കളിക്കുന്നത്. മുൻപ് സച്ചിൻ ടെണ്ടുൽക്കർ മുംബൈ ഇന്ത്യൻസിനായി 2008 മുതൽ 2013 വരെ കളിച്ചിരുന്നു. ശേഷമാണ് ഇപ്പോൾ മകൻ ടെണ്ടുൽക്കർ മൈതാനത്ത് ഇറങ്ങിയിരിക്കുന്നത്.

ഇതോടൊപ്പം മറ്റൊരു അപൂർവ കാര്യം കൂടി മത്സരത്തിൽ സംഭവിച്ചിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് കളിക്കുന്ന ആദ്യ ഇരട്ടകൾ എന്ന റെക്കോർഡ് മുംബൈ താരം ടുവാൻ ജാൻസന്റെ പേരിൽ ചേർക്കപ്പെട്ടു. മുംബൈയ്ക്കായി തന്റെ ആദ്യ മത്സരമാണ് ടുവാൻ ജാൻസൺ കൊൽക്കത്തക്കെതിരെ കളിക്കുന്നത്. ഒപ്പം ടുവാന്റെ ഇരട്ട സഹോദരനായ മാർക്കോ ജാൻസൺ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനായും കളിക്കുന്നുണ്ട്. 2023 ഐപിഎല്ലിൽ മികച്ച തുടക്കമാണ് മാർക്കോ ജാൻസണ് ലഭിച്ചിട്ടുള്ളത്. ഇതുവരെ രണ്ടു മത്സരങ്ങളിൽ നിന്നും അഞ്ചു വിക്കറ്റുകൾ നേടാൻ മാർക്കോ ജാൻസന് സാധിച്ചിട്ടുണ്ട്. എന്തായാലും ജാൻസൺ സഹോദരന്മാരെ സംബന്ധിച്ച് ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് ഇപ്പോൾ.

മത്സരത്തിൽ തരക്കേടില്ലാത്ത ബോളിംഗ് പ്രകടനം തന്നെയാണ് അർജുൻ ടെണ്ടുൽക്കർ കാഴ്ചവച്ചത്. കേവലം രണ്ട് ഓവറുകൾ മാത്രമാണ് അർജുൻ മത്സരത്തിൽ എറിഞ്ഞത്. ഇതിൽ നിന്നായി 17 റൺസ് മാത്രമാണ് അർജുൻ വിട്ടു നൽകിയത്. 8.5 റൺസ് ആണ് അർജുന്റെ ഇക്കോണമി റേറ്റ്. എന്നിരുന്നാലും മത്സരത്തിൽ വിക്കറ്റ് വീഴ്ത്തുന്നതിൽ അർജുൻ പരാജയപ്പെടുകയുണ്ടായി. മറുവശത്ത് ജാൻസണ് അത്ര മികച്ച തുടക്കമല്ല ലഭിച്ചിരിക്കുന്നത്.

തന്റെ ആദ്യ മത്സരത്തിൽ ഒരുപാട് റൺസ് ജാൻസൻ വിട്ടുനൽകുകയുണ്ടായി. നിശ്ചിത നാലോവറുകളിൽ 53 റൺസാണ് ജാൻസൺ വഴങ്ങിയത്. 13.2 ആണ് ജാൻസന്റെ എക്കണോമി. എന്നിരുന്നാലും മത്സരത്തിൽ നിർണായകമായ റിങ്കൂസിംഗിന്റെ വിക്കറ്റ് പത്തൊമ്പതാം ഓവറിൽ വീഴ്ത്താൻ ജാൻസന് സാധിച്ചിട്ടുണ്ട്. തങ്ങളുടെ ആദ്യ മത്സരമായതിനാൽ തന്നെ ഇരു താരങ്ങളും മെച്ചപ്പെട്ട് വരികയാണ്. വരും മത്സരങ്ങളിൽ ഇരുവരും മികവ് പുലർത്തും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Rate this post