അപൂർവ്വങ്ങളിൽ അപൂർവ്വം 😳😳😳ഷോക്കിങ് സംഭവമായി മാറി ഇന്ത്യ : ന്യൂസിലാൻഡ് മത്സരം

കിവീസ് എതിരായ രണ്ടാം ടി :20 മാച്ചിൽ ബാറ്റ് കൊണ്ട് തിളങ്ങി ടീം ഇന്ത്യ. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗ് ഇറങ്ങിയ ഇന്ത്യൻ സംഘം അടിച്ചെടുത്തത് 6 വിക്കെറ്റ് നഷ്ട്ടത്തിൽ 191 റൺസ്. സൂര്യകുമാർ യാദവ് സെഞ്ച്വറിയുമായി തിളങ്ങിയ മാച്ചിൽ അപൂർവ്വം നേട്ടങ്ങൾ പിറന്നു.

മത്സരത്തിൽ ഇന്ത്യൻ ഓപ്പണിങ് ജോഡി റൺസ് അതിവേഗം കണ്ടെത്താൻ വിഷമിച്ചപ്പോൾ സൂര്യ കുമാർ എതിരാളികളെ എല്ലാം അതിവേഗം വീഴ്ത്തി മുന്നേറുന്നതാണ് കാണാൻ കഴിഞ്ഞത്. വെറും 51 പന്തുകളിൽ നിന്നും 11 ഫോറും 7 സിക്സ് അടക്കമാണ് സൂര്യ കുമാർ യാദവ് 111 റൺസ് അടിച്ചെടുത്തത്. സൂര്യ ടി :20 കരിയറിലെ രണ്ടാമത്തെ സെഞ്ച്വറി കൂടിയാണ് ഇന്ന് പിറന്നത്.

അതേസമയം ഇന്ത്യൻ ഇന്നിങ്സിലെ അവസാന ഓവറിൽ മറ്റൊരു ചരിത്ര നേട്ടം കൂടി സംഭവിച്ചു. ഇരുപതാം ഓവർ എറിഞ്ഞ കിവീസ് പേസർ ടിം സൗത്തീ മറ്റൊരു ടി :20 ഹാട്രിക്ക് നേടി. ഇന്ത്യൻ താരങ്ങളായ ഹാർഥിക്ക് പാന്ധ്യ, ദീപക് ഹൂഡ, വാഷിംഗ്‌ടൻ സുന്ദർ എന്നിവരെ പുറത്താക്കിയാണ് സൗത്തീ ടി :20 ഹാട്രിക്ക് നേടിയത്. സൗത്തീ കരിയറിലെ തന്നെ രണ്ടാമത്തെ അന്താരാഷ്ട്ര ടി :20 ഹാട്രിക്ക് കൂടിയാണ് ഇത്.

ഇതോടെ അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു റെക്കോർഡ് കൂടി ഇന്നത്തെ ഇന്ത്യ : ന്യൂസിലാൻഡ് മാച്ചിൽ പിറന്നു. ആദ്യമായിട്ടാണ് അന്താരാഷ്ട്ര ടി :20യിൽ ഒരേ മത്സരത്തിലെ സെയിം ഇന്നിങ്സിൽ ഹാട്രിക്ക്, സെഞ്ച്വറി പിറക്കുന്നത്.