ജൂനിയർ ഐപിൽ ഉടൻ!!! തമിഴ്നാട് ലീഗിൽ പങ്കെടുക്കുക സൂപ്പർ താരങ്ങൾ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ആഭ്യന്തര ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗ് ആണ് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ). ഇന്ത്യയിൽ ഐപിഎൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫ്രാഞ്ചൈസി ലീഗ് ഏതെന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരമേയുള്ളൂ തമിഴ്നാട് പ്രീമിയർ ലീഗ് (TNPL). 8 ടീമുകൾ പങ്കെടുക്കുന്ന തമിഴ്നാട് പ്രീമിയർ ലീഗ് 2016-ലാണ് ആരംഭിച്ചത്.

കർണാടക പോലുള്ള സംസ്ഥാനങ്ങളും ഇത്തരത്തിലുള്ള ഫ്രാഞ്ചൈസി ടൂർണ്ണമെന്റ് ആരംഭിച്ചെങ്കിലും, യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിലും പ്രകടനം കൊണ്ടുമാണ് തമിഴ്നാട് പ്രീമിയർ ലീഗിന് ആരാധകർ വർധിച്ചത്. നിലവിൽ ഇന്ത്യയുടെ സീനിയർ ടീം അംഗങ്ങളായ ടി നടരാജനും വാഷിംഗ്ടൺ സുന്ദറുമെല്ലാം തമിഴ്നാട് പ്രീമിയർ ലീഗിൽ നിന്ന് വന്നവരാണ്. മാത്രമല്ല ഇന്ത്യയുടെ സീനിയർ താരങ്ങളായ ആർ അശ്വിൻ, ദിനേശ് കാർത്തിക്, മുരളി വിജയ് തുടങ്ങിയവരെല്ലാം തമിഴ്നാട് പ്രീമിയർ ലീഗിന്റെ ഭാഗമാണ്.

അഞ്ച് സീസണുകളിൽ മൂന്നിലും ചാമ്പ്യൻമാരായ ചെപ്പോക്ക് സൂപ്പർ ഗില്ലീസാണ് ടൂർണമെന്റ്ലെ കരുത്തർ. ഇപ്പോൾ, തമിഴ്നാട് പ്രീമിയർ ലീഗ്, അതിന്റെ ആറാം പതിപ്പിന് തുടക്കംകുറിക്കാൻ തയ്യാറെടുക്കുകയാണ്. ജൂൺ 23-നാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. തിരുനെൽവേലിയിൽ വെച്ച് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ, നിലവിലെ ചാമ്പ്യന്മാരായ ചെപ്പോക്ക് സൂപ്പർ ഗില്ലീസും നെല്ലായ് റോയൽ കിംഗ്സും ഏറ്റുമുട്ടും.

പ്ലേ ഓഫും ഫൈനലും ഉൾപ്പെടെ 32 മത്സരങ്ങളടങ്ങുന്ന ടൂർണമെന്റ് ജൂലൈ 31-ന് അവസാനിക്കും. തിരുനെൽവേലി, ദിൻഡിഗുൽ, സേലം, കോയമ്പത്തൂർ എന്നിവിടങ്ങളിലെ 4 സ്റ്റേഡിയങ്ങളിലായിയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ജൂലൈ 31 ന് കോയമ്പത്തൂരിൽ വച്ചായിരിക്കും ഫൈനൽ മത്സരം. ടൂർണമെന്റിന്റെ സംപ്രേഷണാവകാശം സ്റ്റാർ സ്പോർട്സ് ആണ് എടുത്തിരിക്കുന്നത്. സ്റ്റാർ സ്പോർട്സിന്റെ ഒടിടി പ്ലാറ്റ്ഫോമായ ഹോട്ട് സ്റ്റാറിലും മത്സരം

Rate this post