പപ്പടം ഇനി ഞെട്ടിക്കും, ചുരുട്ടി ഒട്ടിച്ചാൽ പിന്നെ ചോറിനും ചപ്പാത്തിക്കും ഇത് മതി 👌🏻😋 | Tips & Tricks Using Pappadam | Pappadam Recipe – Malayalam

Tips & Tricks Using Pappadam | Pappadam Recipe – Malayalam : പപ്പടം ഇനി എന്തു ഞെട്ടിക്കാനാ, വറുക്കുക കഴിക്കുക എന്നല്ലാതെ എന്ന് ചിന്തിച്ചാൽ നിങ്ങൾക്ക് തെറ്റി 🤩. പപ്പടം മാത്രം മതി ചോറിനും ചപ്പാത്തിക്കും നല്ല സൂപ്പർ കറി തയ്യാറാക്കാം. പലർക്കും അറിയാം പപ്പട കറി എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി, പപ്പടം ചുരുട്ടി വറുത്തൊരു കറി. ഇതിന്റെ സ്വാദ് അറിഞ്ഞാൽ എന്നും ഉണ്ടാക്കും.

ഇത് തയ്യാറാക്കാൻ ആയിട്ടു പത്തു പപ്പടം ആണ്‌ എടുത്തിട്ടുള്ളത്, മൈദ കുറച്ചു വെള്ളത്തിൽ കുഴച്ചു പപ്പടത്തിന്റെ ഉള്ളിൽ തേച്ചു പിടിപ്പിക്കുക. ശേഷം പപ്പടം നന്നായി ചുരുട്ടി എടുക്കുക. ചുരുട്ടിയ പപ്പടം കത്രിക കൊണ്ട് ചെറിയ കഷ്ണങ്ങൾ ആയി മുറിച്ചു എടുക്കുക. ശേഷം ഒരു ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് പപ്പടം വറുത്തു എടുക്കുക.

വറുത്ത പപ്പടം മാറ്റി വയ്ക്കുക.മിക്സിയുടെ ജാറിൽ തേങ്ങ, ജീരകം, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ ചേർത്ത് നന്നായി അരച്ച് മാറ്റി വയ്ക്കുക. ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ചേർത്ത് ചൂടാക്കി കടുക് പൊട്ടിച്ചു ചുവന്ന മുളകും, കറി വേപ്പിലയും ചേർത്ത് ഒപ്പം മഞ്ഞൾ പൊടി, മുളക് പൊടി, മല്ലി പൊടി, കാശ്മീരി മുളക് പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റി ഒപ്പം അരച്ച മിക്സും ചേർത്ത് പപ്പടത്തിൽ ഉപ്പ് ഉള്ളത് കൊണ്ട് നോക്കിയ ശേഷം മാത്രം ഉപ്പും ചേർത്ത് കൊടുക്കുക.

ഇതൊന്നു തിളച്ചു കുറുകി വരുമ്പോൾ വറുത്ത പപ്പടം ചേർത്ത് കൊടുക്കാം കുറച്ചു കറി വേപ്പിലയോ മല്ലിയിലയോ ചേർത്ത് കൊടുക്കാം. നല്ല കുറുകിയ കറി ചപ്പാത്തിയുടെയും ചോറിന്റെയും കൂടെ വളരെ രുചികരമാണ് ഈ കറി,തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. Video Credits : Dians kannur kitchen