മുറ്റം നിറയെ റോസപ്പൂവ് വേണോ?? ഈ ടിപ്സ് മാത്രം ചെയ്താൽ മതി.. | Tips for flowering of rose plant

രാവിലെ തന്നെ റോസാപ്പൂവ് നിറയെ പൂത്തു നിൽക്കുന്നത് കാണാൻ എന്ത് ഭംഗിയാണല്ലേ..?!! ഇത് പോലെ ആവാൻ കുറച്ച് ടെക്നിക്കുകൾ ഉണ്ടെങ്കിലോ!! നമ്മൾക്ക്‌ പരീക്ഷിച്ചു നോക്കാമല്ലേ…!!

1) റോസാചെടി എപ്പോഴും നല്ല വെയിൽ കിട്ടുന്ന സ്ഥലത്ത് വേണം നട്ടു പിടിപ്പിക്കാൻ.
2) റോസാച്ചെടിയിലെ പൂക്കൾ ഉണ്ടായതിന് ശേഷമുള്ള തണ്ടുകൾ, ഉണ്ടായ പൂക്കളുടെ കൊഴിയാറായ അവശേഷിപ്പുകൾ എന്നിവ മുറിച്ചു മാറ്റണം. ഇവ ആവശ്യമില്ലാതെ വെള്ളവും വളവും വലിച്ചെടുക്കും. അപ്പോൾ വെള്ളവും വളവും ആവശ്യമുള്ള ചെടികൾക്ക് ഇതിന്റെ ലഭ്യത കുറവുണ്ടാകുന്നു. ഇത് മുറിച്ച് മാറ്റാൻ പ്രത്യേകം ശ്രദ്ദിക്കണം. 3) ഇങ്ങനെ ആവശ്യമില്ലാത്ത ഭാഗങ്ങൾ മുറിച്ചു കഴിഞ്ഞ ശേഷം ( പ്രൂണിങ് ) ചെടിക്കടിയിലെ മണ്ണ് നന്നായി ഇളക്കിയിട്ടു കൊടുക്കുക. ശേഷം ഇതിൽ വളം ഇടണം. ജൈവ സ്ലറി (കടല പിണ്ണാക്ക്‌, വേപ്പിൻ പിണ്ണാക്ക്, എല്ലു പൊടി, ശർക്കര എന്നിവ ഉപയോഗിച്ചുണ്ടക്കുന്ന വളം) ആണ് ഉപയോഗിക്കേണ്ടത്.

4) ചെടിക്ക് ചുറ്റും ഉണ്ടാകുന്ന കളകൾ പറിച്ചു മാറ്റുക. കളകൾ പറിക്കാതിരുന്നാൽ നമ്മൾ ചെയ്യുന്ന വളത്തിന്റെ ഫലം ചെടിക്ക് യഥാ വിധത്തിൽ കിട്ടാതെ വരും. 5) സാധാരണ റോസാചെടിക്ക് വരുന്ന രോഗങ്ങൾ ഇലകളിൽ കറുത്ത കുത്തുകൾ വരുക,പൂമൊട്ടുകൾ വിരിയാതിരിക്കുക, പൂമോട്ടുകൾ കരിഞ്ഞു പോവുക എന്നിവയൊക്കെയാണ്. ഇതിന് പരിഹാരമായി വേപ്പെണ്ണയും സോപ്പും ഒരു സ്പൂൺ സോഡാ പൊടിയും ചേർത്ത് ഡയല്യുട്ട് ചെയ്ത മിസൃതം തളിക്കാം.

ഇത്തരത്തിൽ റോസാചെടിയെ ശ്രദ്ദിച്ചാൽ നമ്മുടെ വീട്ടു മുറ്റത്തും അടിപൊളിയായി റോസാ ചെടികൾ വളർത്താം …!! അതിനെക്കുറിച്ച് വിശദമായി അറിയാൻ ഈ വീഡിയോ കാണൂ..!!!