ഞാൻ ചെന്നപ്പോൾ അവൻ കരയുകയായിരുന്നു 😱😱വെളിപ്പെടുത്തി മുൻ ഓസ്ട്രേലിയൻ നായകൻ

ഇന്ത്യൻ പേസർ മുഹമ്മദ്‌ സിറാജ് നേരിട്ട വംശീയ അധിക്ഷേപത്തെകുറിച്ച് വെളിപ്പെടുത്തി ഓസ്ട്രേലിയൻ താരം ടിം പെയ്ൻ. ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള മത്സരത്തിലാണ് സിറാജിനെതിരെ വംശീയ അധിക്ഷേപം നടന്നത്. പെയ്ൻ സിറാജിന്റെ അടുത്തേക്ക് ചെന്നപ്പോൾ സിറാജ് കരയുകയായിരുന്നു എന്നാണ് പെയ്ൻ വെളിപ്പെടുത്തിയത്.

മത്സരത്തിൽ സിറാജ് ഫീൽഡ് ചെയ്യുമ്പോൾ ആണ് വംശീയ അധിക്ഷേപം ഉണ്ടായത്. അപ്പോൾ തന്നെ താൻ സിറാജിന്റെ അടുത്തേക്ക് പോവുകയും അപ്പോൾ കണ്ട കാഴ്ച എനിക്ക് ഇപ്പോഴും ഓർമയുണ്ട് എന്നും ടിം പെയ്ൻ വെളിപ്പെടുത്തൽ നടത്തി. അപ്പോൾ സിറാജ് കണ്ണുനീരുകൾ കൊണ്ട് നിറഞ്ഞു നിൽക്കുകയായിരുന്നു. ആ നിമിഷത്തിൽ അദ്ദേഹത്തിന് അത് വളരെ വലിയ വേദനയുണ്ടാക്കിയെന്നും പെയ്ൻ വ്യക്തമാക്കി.

അന്ന് നടന്ന പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കെറ്റ് നേടിയത് സിറാജ് ആയിരുന്നു. ഓസ്ട്രേലിയയുടെ 13 വിക്കറ്റുകളാണ് സിറാജ് നേടിയത്. ക്രിക്കറ്റ്‌ കരിയറിലെ തന്റെ ആദ്യ അഞ്ചു വിക്കറ്റ് എന്ന നേട്ടവും ഈ പരമ്പരയിലൂട സിറാജ് സ്വന്തമാക്കിയിരുന്നു.

ഒരു കുട്ടിയുടെ അച്ഛന്റെ വിയോഗത്തിൽ നിൽക്കുന്ന ഒരു കുട്ടിയെ പോലെ അദ്ദേഹത്തെ ആ നിമിഷങ്ങളിൽ കാണാൻ കഴിഞ്ഞു. അത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു പക്ഷേ സംഭവിച്ചു. അതിഥികളെ വളരെ നന്നായി സ്വീകരിക്കുന്ന പാരമ്പര്യമാണ് ഓസ്ട്രേലിയൻ ജനതയ്ക്ക് ഉള്ളതെന്നും പെയ്ൻ കൂട്ടിച്ചേർത്തു.