
ഇന്ത്യൻ ടീമിലേക്ക് അവൻ ഉടനെ എത്തും 😳😳😳ആർക്കും അവൻ തടയാൻ കഴിയില്ല!!! ശാസ്ത്രി പ്രവചനം
ഇന്ത്യൻ പ്രീമിയർ ലീഗ് എന്നും ഇന്ത്യൻ യുവതാരങ്ങൾക്ക് വലിയ അവസരങ്ങളാണ് നൽകാറുള്ളത്. ഇങ്ങനെ ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ ഇന്ത്യൻ ടീമിലെത്തിയ ഒരുപാട് താരങ്ങൾ നിലവിലുണ്ട്. എന്നാൽ വരും വർഷങ്ങളിൽ ഇന്ത്യയുടെ വൻ പ്രതീക്ഷയായി മാറാൻ പോകുന്ന ഒരു താരത്തെപ്പറ്റിയാണ് മുൻ ഇന്ത്യൻ പരിശീലകനായ രവി ശാസ്ത്രി പറയുന്നത്. മുംബൈ ഇന്ത്യൻസ് ബാറ്റർ തിലകവർമ്മയെ പറ്റിയാണ് രവി ശാസ്ത്രി സംസാരിച്ചത്. 2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ തിലക് വർമ്മയുടെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പ്രശംസകളുമായി എത്തിയിരിക്കുകയാണ് ശാസ്ത്രി ഇപ്പോൾ.
അധികം താമസിയാതെ തന്നെ തിലക് വർമ്മ ഇന്ത്യൻ ടീമിൽ ഇടം പിടിക്കും എന്നാണ് ശാസ്ത്രി പറയുന്നത്. “തിലക് വർമ്മ ഒരു അവിശ്വസനീയ ക്രിക്കറ്ററാണ്. അദ്ദേഹം ഇന്ത്യക്കായി ഭാവിയിൽ കളിക്കും എന്ന് ഞാൻ മുൻപ് തന്നെ പറയുകയുണ്ടായി. അതിനായുള്ള വലിയ ശ്രമത്തിൽ തന്നെയാണ് തിലക് വർമ്മ. അദ്ദേഹത്തിന് മികച്ച ഓൾ റൗണ്ട് കഴിവുണ്ട്. മാത്രമല്ല അയാളുടെ ചിന്തകൾ വ്യക്തവുമാണ്. ബാറ്റിംഗിനിറങ്ങുന്ന സമയത്ത് താൻ നേരിടുന്ന ആദ്യ 10 പന്തുകളിൽ വമ്പൻ ഷോട്ടുകൾ കളിക്കാൻ തിലക് വർമ്മയ്ക്ക് യാതൊരു ഭയവുമില്ല. അദ്ദേഹം അദ്ദേഹത്തിന്റെ ശക്തിയിൽ വിശ്വസിക്കുന്നു.”- രവി ശാസ്ത്രി പറഞ്ഞു.
Tilak Varma about his performance and how Rohit supported him and getting more love from Telugu fans @TilakV9 💙 pic.twitter.com/jRmOMqZJmz
— Manojkumar (@Manojkumar_099) April 17, 2023
“ഒരു മത്സരത്തിനുശേഷം രോഹിത് ശർമ തിലക് വർമ്മയെ പറ്റി പ്രസന്റേഷനിൽ പറയുകയുണ്ടായി. അയാൾ ബോളറെ നോക്കിയല്ല മൈതാനത്ത് കളിക്കുന്നത്, മറിച്ച് ബോളിനെ മാത്രം നോക്കിയാണ് എന്നാണ് അന്ന് രോഹിത് പറഞ്ഞത്. ആരാണ് പന്ത് എറിയുന്നത് എന്ന് തിലക് നോക്കാറില്ല. അദ്ദേഹം മികച്ച ബോളുകളെ പോലും അടിച്ചകറ്റാൻ ശ്രമിക്കുന്നു. മാത്രമല്ല തിലക് വർമ്മയുടെ റെഞ്ച് അവിശ്വസനീയം തന്നെയാണ്. കഴിഞ്ഞ വർഷവും അയാൾ നന്നായി കളിച്ചിരുന്നു. ഇത്തവണയും മികച്ച തുടക്കമാണ് തിലക് വർമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇനിയും അദ്ദേഹത്തിന് ബാറ്റിംഗിൽ പുരോഗമയങ്ങൾ ഉണ്ടാക്കാൻ സാധിക്കും.”- ശാസ്ത്രീ കൂട്ടിച്ചേർക്കുന്നു.
ഇതുവരെ 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ 6 മത്സരങ്ങളാണ് തിലക് വർമ്മ കളിച്ചിട്ടുള്ളത്. ഇതിൽ നിന്നായി 217 റൺസ് തിലക് നേടിയിട്ടുണ്ട്. 156 ആണ് തിലക് വർമ്മയുടെ ശരാശരി. മുംബൈയ്ക്കായി ആദ്യ മത്സരങ്ങളിൽ മുൻനിര ബാറ്റർമാർ പരാജയപ്പെട്ടപ്പോൾ തിലക് വർമ്മ രക്ഷകനായി മാറുകയായിരുന്നു. കഴിഞ്ഞ സീസണിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച തിലക് തീർച്ചയായും ഇന്ത്യയുടെ ഭാവി സ്വപ്നം തന്നെയാണ്. വരും മത്സരങ്ങളിലും തിലക് ഈ പ്രകടനങ്ങൾ ആവർത്തിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.