ഒടുവിൽ കലിപ്പനും പ്രണയ സാഫല്യം!! ഒരു വർഷത്തെ പ്രണയത്തിനു ശേഷം അമീറയെ സ്വന്തമാക്കി ടിക് ടോക് താരം മുഹമ്മദ് ഷാരിഖ്; ആശംസകൾ നേർന്ന് കൂട്ടുകാരും ആരാധകരും.!! | Tik Tok Fame Shariq Wedding

Tik Tok Fame Shariq Wedding: ടിക്‌റ്റോക് താരവും ഷോർട്ട് ഫിലിം താരവുമായ മുഹമ്മദ് ഷാരിക്കാണ് തന്റെ നിക്കാഹിന്റെ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. സോഫ്റ്റ്‌വെയർ എൻജിനീയറായ അമീറയുമായുള്ള സൗഹൃദം വളരെ കാലം മുന്നേ തന്നെ പരസ്യമാക്കിയിട്ടുള്ള ഷാരിക്ക് ഈ വർഷം ആദ്യമാണ് തന്റെ നിക്കാഹിന്റെ കാര്യം പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നത്.

ഇന്ത്യയിൽ ടിക്‌റ്റോക് ഉണ്ടായിരുന്ന കാലത്ത് കേരളത്തിലുടനീളം വലിയ ഫാൻ ബേസ് ഉള്ള നടനായിരുന്നു ഷാരിക്ക്. ചെറിയ ടിക്‌റ്റോക് വീഡിയോകളിൽ തുടങ്ങി പിന്നീട് ഷോർട്ട് ഫിലിമിലേക്കും മലയാള ചലച്ചിത്ര രംഗത്തിലേക്കും ശാരിക്കിന് എത്തിപ്പെടാൻ സാധിച്ചു. വളരെ ചെറിയ കാലം കൊണ്ട് തന്നെ ശാരിക്ക് യൂത്തിന്റെ ഇടയിൽ പുതിയൊരു സെൻസേഷൻ ആയി മാറി. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ഒക്കെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും നിറസാന്നിധ്യമാണ് ഷാറിക്കിന്റെത്.

കലിപ്പൻ എന്ന കോൺസെപ്റ്റ് കൊണ്ടുവന്ന അഭിനയിച്ച ഷാരിക്കിനെ അത്ര പെട്ടെന്നൊന്നും മലയാളികൾ മറക്കില്ല. കേരളത്തിലേക്ക് കലിപ്പൻ എന്ന പുതിയൊരു കാമുക സങ്കല്പത്തെ ലോഞ്ച് ചെയ്ത ആർട്ടിസ്റ്റ് ആണ് ഷാരിക്ക്. “ഇനി എല്ലാദിവസവും അങ്ങോട്ടുമിങ്ങോട്ടും ശല്യം ചെയ്യാനും സ്നേഹിക്കാനും തീരുമാനിച്ചു… നിക്കാഹിഫൈഡ്… ” എന്ന പുതിയ ടേമുമായിട്ടാണ് തരം രംഗത്തെത്തിയത്.

മെറൂൺ കളർ ലഹങ്കരിച്ച് അമീറയും ഓഫ് വൈറ്റ് ജുബ്ബയും ഫാൻസും ധരിച്ച് ഷാരിക്കും നിക്കാഹില്‍ തിളങ്ങി. ബൈ ഹാപ്പി കല്യാണം ആണ് നിക്കാഹിന്റെ മുഴുവൻ ചിത്രീകരണവും നിർവഹിച്ചിട്ടുള്ളത്. വളരെ കുറച്ച് സമയം കൊണ്ട് തന്നെ ആരാധകർ വിവരം ഏറ്റെടുത്തു കഴിഞ്ഞു. അഭിനന്ദനങ്ങളുടെയും സ്നേഹത്തിന്റെയും മെസ്സേജുകൾ കമന്റ് ബോക്സിൽകാണാം.