എന്താണ് നാണംകെട്ട് തോൽക്കാൻ കാരണം 😱😱ഒടുവിൽ തുറന്ന് പറഞ്ഞ് സഞ്ജു

ഐപിഎൽ 15-ാം പതിപ്പിലെ ആദ്യ ജയം നേടി മുംബൈ ഇന്ത്യൻസ്. സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസിനെ 5 വിക്കറ്റിനാണ് രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള മുംബൈ ഇന്ത്യൻസ് പരാജയപ്പെടുത്തിയത്. അർദ്ധ സെഞ്ച്വറി പ്രകടനവുമായി എംഐ ബാറ്റിംഗിൽ നിറഞ്ഞു നിന്ന സൂര്യകുമാർ യാദവ് ആണ് മത്സരത്തിലെ താരം. സീസണിൽ, രാജസ്ഥാൻ റോയൽസിന്റെ 3-ാം തോൽവിയാണിത്, എങ്കിലും 9 കളികളിൽ നിന്ന് 12 പോയിന്റുമായി ആർആർ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു.

നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തിരഞ്ഞെടുത്തതിനെ തുടർന്ന് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ്, ഓപ്പണർ ജോസ് ബറ്റ്ലറുടെ (67) ബാറ്റിംഗ് കരുത്തിൽ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 158 റൺസാണ് കണ്ടെത്തിയത്. മുംബൈക്ക് വേണ്ടി റിലെ മെറെഡിതും ഹൃതിക് ഷോകീനും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യൻസിന്, ഓപ്പണർമാരെ അതിവേഗം നഷ്ടമായെങ്കിലും, മൂന്നാം വിക്കറ്റിൽ സൂര്യകുമാർ യാദവും തിലക് വർമ്മയും ചേർന്ന് കെട്ടിപ്പടുത്ത 81 റൺസ് കൂട്ടുകെട്ടാണ് ആശ്വാസം പകർന്നത്. സൂര്യകുമാർ യാദവ് 39 പന്തിൽ 5 ഫോറും 2 സിക്സും സഹിതം 51 റൺസ് നേടിയപ്പോൾ, 30 പന്തിൽ ഒരു ഫോറും 2 സിക്സും സഹിതം 35 റൺസായിരുന്നു തിലക് വർമ്മയുടെ സമ്പാദ്യം.

മത്സരശേഷം, തങ്ങളുടെ തോൽവിക്ക് കാരണമായ ഘടകങ്ങൾ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ അക്കമിട്ട് പറഞ്ഞു. “ഞങ്ങൾ കുറച്ച് റൺസ് കൂടി നേടണമായിരുന്നു. കുറച്ച് റൺസ് കൂടി നേടിയിരുന്നെങ്കിൽ അത് ഞങ്ങളെ ജയത്തിലേക്ക് നയിച്ചേനെ എന്ന് കരുതുന്നു. രണ്ടാം ഇന്നിംഗ്സിൽ, നല്ല മഞ്ഞ് ഉണ്ടായിരുന്നു, പന്ത് നനഞ്ഞതിനാൽ ബൗൾ ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. പിന്നെ, വ്യത്യസ്ത സ്റ്റേഡിയങ്ങളിൽ വ്യത്യസ്ത രീതിയിയിലുള്ള പിച്ചുകളാണ്, ആയതിനാൽ ഇവിടെ ആദ്യം ബാറ്റ് ചെയ്യുന്നത് കഠിനമായിരുന്നു,” സഞ്ജു പറഞ്ഞു.