എന്തുകൊണ്ടാണ് ഇങ്ങനെ തോറ്റത് 😱കാരണം വെളിപ്പെടുത്തി വിരാട് കോഹ്ലി

സൗത്താഫ്രിക്കൻ മണ്ണിൽ ടെസ്റ്റ്‌ പരമ്പര എന്നുള്ള ഇന്ത്യൻ ടീം സ്വപ്നം ഒരിക്കൽ കൂടി തകർന്നത്തോടെ നിർണായക ടെസ്റ്റ്‌ പരമ്പരയിൽ 2-1ന് ജയം കരസ്ഥമാക്കി സൗത്താഫ്രിക്കൻ ടീം. എല്ലാ അർഥത്തിലും ഇന്ത്യൻ ടീമിനെതിരെ അധിപത്യം നേടിയാണ്‌ കേപ്ടൗണിൽ സൗത്താഫ്രിക്ക ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കിയത്. ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിൽ അടക്കം ഈ പരമ്പര നഷ്ടം കോഹ്ലിക്കും ടീമിനും തിരിച്ചടിയായി മാറി കഴിഞ്ഞു.

കേപ്ടൗണിൽ നാലാം ദിനം സൗത്താഫ്രിക്കക്ക്‌ എതിരെ ബൗളിംഗ് മികവിൽ ജയവും പരമ്പരയും നേടാമെന്നുള്ള വിരാട് കോഹ്ലിയുടെയും ടീമിന്റെയും തോൽവിക്കാണ് കേപ്ടൗണിൽ കാണാൻ സാധിച്ചത്. ഏഴ് വിക്കറ്റുകൾ ശേഷിക്കേ ഇന്ത്യൻ വിജയലക്ഷ്യമായ 212 റൺസ്‌ മറികടന്ന സൗത്താഫ്രിക്കക്കായി യുവ താരം കീഗൻ പിറ്റേഴ്സൺ (82 റൺസ്‌ ) തിളങ്ങിയപ്പോൾ നാലാം ദിനം വിക്കറ്റുകൾ വീഴ്ത്താൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർക്ക് സാധിച്ചില്ല. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് നിര ഒരിക്കൽ കൂടി തകർന്നതും സൗത്താഫ്രിക്ക വ്യെക്തമായ പ്ലാനിൽ കൂട്ടുകെട്ടുകൾ സൃഷ്ടിച്ചതും ടീം ഇന്ത്യക്ക് മുൻപിൽ തിരിച്ചടിയായി മാറി.

എന്നാൽ ഈ തോൽവിക്ക് പിന്നാലെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി പങ്കുവെച്ച വാക്കുകളാണ് ഏറെ ചർച്ചയായി മാറുന്നത്. സൗത്താഫ്രിക്കൻ മണ്ണിൽ ടെസ്റ്റ്‌ പരമ്പര നേടാമെന്നുള്ള ഇന്ത്യൻ ടീം സ്വപ്നം നഷ്ടമായതിൽ വിഷമമുണ്ടെന്ന് പറഞ്ഞ കോഹ്ലി ബാറ്റിങ് നിരയുടെ മോശം പ്രകടനത്തെ കുറിച്ചും അഭിപ്രായം വിശദമാക്കി.എല്ലാവർക്കും കാണാവുന്ന ടെസ്റ്റ് ക്രിക്കറ്റിന്റെ വളരെ ഏറെ മഹത്തായ കാഴ്ചയാണ് ഈ ടെസ്റ്റ്‌ പരമ്പര എന്നും കോഹ്ലി വിശദമാക്കി

“ഒന്നാം ടെസ്റ്റിൽ ജയിക്കാൻ ഞങ്ങൾക്ക് സാധിച്ചു എങ്കിലും രണ്ടാം ടെസ്റ്റിൽ അടക്കം സൗത്താഫ്രിക്ക കാണിച്ച പ്രകടനം വളരെ പ്രശംസനീയമാണ്.രണ്ടാം മത്സരത്തിൽ അവർ ദക്ഷിണാഫ്രിക്ക നന്നായി തിരിച്ചുവരികയും മൂന്നാം മത്സരത്തിലും ഇതേ കുതിപ്പ് തന്നെ അവർ ഏറെ മനോഹരമായി തന്നെ തുടരുകയും ചെയ്തു. പ്രധാന നിമിഷങ്ങളിൽ ഞങ്ങളിൽ നിന്നും ചില ഏകാഗ്രത നഷ്ടപ്പെട്ടുവെന്നത് ഒരു സത്യമാണ് ആ സുപ്രധാന നിമിഷങ്ങളിൽ എതിരാളികൾ ദക്ഷിണാഫ്രിക്ക മികച്ച പ്രകടനം കാഴ്ചവച്ചുവെന്നും വിജയത്തിന് പൂർണ്ണമായും അർഹതയുണ്ടെന്നും എനിക്ക് തോന്നുന്നുണ്ട്.”കോഹ്ലി വാചാലനായി.

“തീർച്ചയായും ഈ ടെസ്റ്റ്‌ പരമ്പര തോൽവി വളരെ ഏറെ നിരാശാജനകമാണ്. മുൻപ് ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ഞങ്ങൾ നന്നായി കളിച്ചു. പക്ഷേ അത് ദക്ഷിണാഫ്രിക്കയിൽ ഞങ്ങൾക്ക് വിജയം ഒന്നും ഉറപ്പുനൽകുന്നില്ല. എന്നാലും മുൻപ് ഒരിക്കലും ദക്ഷിണാഫ്രിക്കയിൽ ഞങ്ങൾ വിജയിച്ചിട്ടില്ല ഞങ്ങൾ അത് കൈകാര്യം ചെയ്യണം എന്നതാണ് ഏറെ വലിയ യാഥാർത്ഥ്യം”കോഹ്ലി അഭിപ്രായം വിശദമാക്കി.