തറവാട് മോഡൽ വീടും അതും കുറഞ്ഞ ചിലവിൽ!!നൂറ്‌ വർഷത്തേക്ക് മറ്റൊരു വീട് നോക്കേണ്ട

Beautiful Home;നൂറുവർഷത്തിനു മുകളിൽ പഴക്കമുള്ള ഒരു വീട് റെന്നോവേറ്റ് ചെയ്തെടുത്താൽ നന്നാകുമോ? ആശങ്കപ്പെടേണ്ടതില്ല. അത്തരത്തിൽ ഒരു വീടിന്റെ മാതൃകയാണിത്. വളരെ സിമ്പിൾ ലുക്കോടുകൂടി വളരെ മനോഹരമായി, ആകർഷണീയമായി ഈ വീട് നിർമ്മിച്ചിരിക്കുന്നു.വരാന്തയും, അരപ്ലേശയും ചെറിയൊരു സിറ്റൗട്ടും വീടിനുണ്ട്. വരാന്തയിൽ നിലത്ത് വിരിച്ചിരിക്കുന്നത് വിട്രിഫൈഡ് ടൈൽ ആണ്.

അരപ്ലെശയിൽ ഗ്രാനൈറ്റ്. വരാന്തയുടെ ഇരുവശങ്ങളിലുമായി രണ്ട് റൂമുകൾ കൊടുത്തിരിക്കുന്നു. അകത്തേക്ക് കടക്കാനുള്ള മെയിൻ ഡോർ 4 പാളികളാണ്. തേക്ക് ഈട്ടി ആഞ്ഞിലി എന്നീ തടികളിലാണ് ഉരിപ്പടികളെല്ലാം തീർത്തിരിക്കുന്നത്. വാതിൽ തുറന്ന് അകത്തേക്ക് കടക്കുമ്പോൾ വിശാലമായ ഒരു ലിവിങ് ഹാൾ ആണ് ഇവിടെ സോഫയും ടി വി യൂണിറ്റും അറേഞ്ച് ചെയ്തിരിക്കുന്നു. ലിവിങ്ങിനോട് ചേർന്ന് തന്നെ മറ്റൊരു ബെഡ്റൂം അറേഞ്ച് ചെയ്തിരിക്കുന്നു അറ്റാച്ച്ഡ് ബാത്റൂം കൂടിയത് ഡ്രസ്സിംഗ് യൂണിറ്റും വാർഡ്രോബും എല്ലാം ഈ റൂമിൽ സജ്ജീകരിച്ചിട്ടുണ്ട്.

പിന്നീടുള്ള ഒരു മാസ്റ്റർ ബെഡ്റൂം ആണ് ഇത് വളരെ വിശാലമായതാണ് ഇതിനുള്ളിലും ഡ്രസ്സിങ് യൂണിറ്റും വാർഡ്രോബും അറേഞ്ച് ചെയ്തിട്ടുണ്ട്. ഒരു ചെറിയ കിഡ്സ് റൂം ഉണ്ട് .ഈ റൂമിലേക്ക് സിറ്റൗട്ടിൽ നിന്നും ലിവിങ് റൂമിൽ നിന്നും കടക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നു.വീട്ടിലെ ഡൈനിങ് റൂം വളരെ ആകർഷണീയമാണ് . നാലുപേർക്ക് ഭക്ഷണം കഴിക്കാവുന്ന തരത്തിൽ റൗണ്ട് ടേബിൾ ആണ് ഇവിടെ അറേഞ്ച് ചെയ്തിരിക്കുന്നത്.

ഡൈനിങ് ഹാളിനോട് ചേർന്ന് തന്നെയാണ് കിച്ചൻ പ്രൊവൈഡ് ചെയ്തിരിക്കുന്നത്. കിച്ചനിൽ ആവശ്യമുള്ള എല്ലാ തരത്തിലുള്ള സ്റ്റോറേജ് സ്പേസുകളും കൊടുത്തിരിക്കുന്നു. കിച്ചനോട് ചേർന്ന് തന്നെ ചെറിയൊരു വർക്ക് ഏരിയയും പ്രൊവൈഡ് ചെയ്തിട്ടുണ്ട്. കിച്ചണിലെയും വർക്ക് ഏരിയയിലും കൗണ്ടർടോപ്പ് ചെയ്തിരിക്കുന്നത് ഗ്രാനൈറ്റിൽ ആണ്. ഡൈനിങ് ഹാളിൽ സ്റ്റോറേജ് സ്പേസും ക്രോക്കറി യൂണിറ്റും അറേഞ്ച് ചെയ്തിരിക്കുന്നു.