ഇന്ത്യൻ ജയത്തിന് പിന്നാലെ രഹസ്യ പോരാളി!! ഇദ്ദേഹം ചെയ്തത് കണ്ടോ 😳😳കയ്യടിച്ച് ക്രിക്കറ്റ്‌ ലോകം

ബംഗ്ലാദേശിനെതിരായ മത്സരം മഴക്ക് ശേഷം പുനരാരംഭിച്ചപ്പോൾ, കൃത്യമായ ഇടവേളകളിൽ ഒരു അപരിചിതനായ വ്യക്തി വെള്ളം കുപ്പിയും ബ്രഷും എടുത്ത് ബൗണ്ടറി ലൈനിന് അരികിലേക്ക് ഓടിയെത്തുന്നതായി പലരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകും. ഇന്നലത്തെ മത്സരത്തിൽ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ വിജയത്തിൽ, അണിയറയിൽ പ്രവർത്തിച്ചവരിൽ ഒരാളായ ഇന്ത്യയുടെ ത്രോ ഡൗൺ സ്പെഷലിസ്റ്റ് രാഘവേന്ദ്ര എന്ന രഘുവാണത്. ഇന്ത്യയുടെ ജയത്തിൽ വലിയൊരു പങ്കുവഹിച്ചത് രഘുവിന്റെ അവസരോചിതമായ ഈ പ്രവർത്തി ആയിരുന്നു.

മഴ മൂലം ഗ്രൗണ്ട് നനഞ്ഞിരിക്കുന്നതിനാൽ കളിക്കാരുടെ സ്പൈക്സിൽ ചെളിയും പുല്ലും അടിഞ്ഞുകൂടിയിരിക്കാൻ സാധ്യതയുണ്ട്. അത് കളിക്കാരുടെ പ്രകടനത്തെ ബാധിക്കും എന്ന് മനസ്സിലാക്കിയ രഘു, കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ താരങ്ങളുടെ അരികിൽ എത്തി അവരുടെ സ്പൈക്സിന് താഴെയുള്ള ചെളിയും പുല്ലും വൃത്തിയാക്കുന്നുണ്ടായിരുന്നു. രഘുവിന്റെ ഈ പ്രവർത്തിയുടെ ഫലം ഇന്ത്യയുടെ പ്രകടനത്തിൽ പ്രകടമാവുകയും ചെയ്തു.

മത്സരത്തിൽ മഴക്ക് മുൻപ് ഇന്ത്യയ്ക്ക് ഭീഷണി ഉയർത്തും വിധം ബാറ്റ് ചെയ്തിരുന്ന ബംഗ്ലാദേശ് ബാറ്റർ ലിറ്റൺ ദാസ്‌, മഴക്ക് ശേഷമുള്ള ആദ്യ ഓവറിൽ റൺഔട്ടിൽ കുടുങ്ങിയത്, മഴമൂലം അദ്ദേഹം സ്ലിപ്പ് ആയതുകൊണ്ടാണ്. രണ്ടാമത്തെ റൺസിന് വേണ്ടി ഓടിയ ലിറ്റൺ ദാസ്‌, ക്രീസ് എത്തുന്നതിനു മുന്നേ സ്ലിപ്പ് ആയിരുന്നു. ഈ അവസരം മുതലെടുത്താണ് കെഎൽ രാഹുൽ ലിറ്റൺ ദാസിനെ റൺഔട്ട്‌ ആക്കിയത്. ഇത് മത്സരത്തിലെ പ്രധാന വഴിത്തിരിവായിരുന്നു.

എന്നാൽ, ഇന്ത്യൻ താരങ്ങൾക്ക് ഇത്തരം പ്രശ്നങ്ങൾ ഫീൽഡിങ്ങിനിടെ സംഭവിക്കരുത് എന്ന് കണക്കാക്കിയാണ് രഘു തന്റെ പ്രവർത്തി തുടർന്നുകൊണ്ടിരുന്നത്. രഘുവിന്റെ പ്രവർത്തിയുടെ ഫലമായി ഇന്ത്യൻ ബൗളർമാർക്ക് കൃത്യമായ ഗ്രിപ്പോടുകൂടി ബൗൾ ചെയ്യാനും ആയി. രഘുവിന്റെ പ്രവർത്തിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയതോടെ, ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ഭാഗത്തുനിന്ന് ഇന്ത്യയുടെ ത്രോ ഡൗൺ സ്പെഷലിസ്റ്റായ രഘുവിന് അഭിനന്ദന പ്രവാഹം ആണ് ലഭിക്കുന്നത്.