വിൻഡീസ് പരമ്പര അവർക്ക് അവസാന കച്ചിത്തുരുമ്പ്!! പരാജയപെട്ടാൽ പടിക്ക് പുറത്ത്

വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര ഇന്ന് ആരംഭം കുറിക്കുമ്പോൾ രണ്ട് ടീമുകൾക്കും ഈ പരമ്പര നിർണായകമാണ്. അടുത്ത വർഷം ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിൽ ഇന്ത്യയിൽ നടക്കുമ്പോൾ മികച്ച ഒരു ടീമിനെ സൃഷ്ടിക്കാനാണ് രണ്ട് ടീമും ആഗ്രഹിക്കുന്നത്. അതിനാൽ തന്നെ ഈ മൂന്ന് മാച്ച് പരമ്പര ഒരു തുടക്കമാണ്.

ഇന്ത്യൻ ക്രിക്കറ്റ്‌ ടീം പരിഗണിച്ചാൽ അവിടേ ഈ പരമ്പരയിൽ തിളങ്ങേണ്ടത് മറ്റാരേക്കാളും നിർണായകമായിട്ടുള്ള ചില താരങ്ങൾ ഉണ്ട്. ഇന്ത്യൻ നിരയിലെ സീനിയർ താരവും വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ സംഘത്തെ നയിക്കുന്ന ക്യാപ്റ്റൻ കൂടിയായ ശിഖർ ധവാൻ മികച്ച ബാറ്റിംഗ് ഫോം വീണ്ടെടുക്കേണ്ടത് അത്യാവശ്യമാണ്. നിലവിൽ 36 വയസ്സുകാരനായ താരം വലിയ വെല്ലുവിളിയാണ് ഇന്ത്യൻ ടീമിൽ നേരിടുന്നത്. ഇഷാൻ കിഷൻ, രാഹുൽ എന്നിവർ ഓപ്പണർമാർ റോളിൽ മത്സരം വീണ്ടും വീണ്ടും കടുപ്പിക്കുമ്പോൾ ധവാൻ ഫോമിലേക്ക് എത്തണം.

സഞ്ജു സാംസൺ : ഇന്ത്യൻ ടീം കുപ്പായത്തിൽ ഒരിക്കൽ പോലും സ്ഥിര സാന്നിധ്യമാകുവാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു താരമാണ് സഞ്ജു വി സാംസൺ. അയർലാൻഡ് എതിരായ ടി :20 മാച്ചിൽ അർദ്ധ സെഞ്ച്വറി നേടിയ സഞ്ജുവിന് പിന്നീട് ഇന്ത്യൻ ജേഴ്സി അണിയാനായി അവസരം ലഭിച്ചിട്ടില്ല. ഒപ്പം വെസ്റ്റ് ഇൻഡീസ് എതിരായ ടി :20 പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിൽ സഞ്ജുവിനെ പരിഗണിച്ചതുമില്ല. അതിനാൽ തന്നെ വിൻഡീസ് എതിരായ ഏകദിന പരമ്പരയിൽ സഞ്ജു സ്വപ്നം കാണുന്നത് വരുന്ന ഏകദിന ലോകകപ്പിലേക്ക് ഒരു എൻട്രി തന്നെ. ഏകദിന ടീമിൽ തുടർന്നും അവസരം ലഭിക്കാൻ സഞ്ജുവിന് ഈ ഗോൾഡൻ അവസരം മാക്സിമം ഉപയോഗിക്കണം.

ദീപക് ഹൂഡ, ഇഷാൻ കിഷൻ എന്നിവർക്കും ഈ ഏകദിന പരമ്പര അത്രത്തോളം നിർണായകമാണ്. പ്രത്യേകിച്ചും സൂര്യകുമാർ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിൽ തുടരുമ്പോൾ. വിരാട് കോഹ്ലി അടക്കമുള്ള താരങ്ങൾ മോശം ഫോമിൽ വീണ്ടും വീണ്ടും തുടരുമ്പോൾ യുവ താരങ്ങൾ ലോകക്കപ്പ് സ്വപ്‍നത്തിൽ സജീവമായി മികച്ച പ്രകടനങ്ങളോടെ പ്രതീക്ഷവെക്കുകയാണ്.