ഇവിടെയാണ് ഫൈനലും കപ്പും നഷ്ടമായത് 😵💫😵💫മത്സരത്തിലെ ട്വിസ്റ്റായ റൺ ഔട്ട് വീഡിയോ കാണാം
വനിതാ ട്വന്റി20 ലോകകപ്പിന്റെ സെമി ഫൈനലിൽ ഓസ്ട്രേലിയക്ക് മുൻപിൽ പോരാടി പരാജയപ്പെട്ട് ഇന്ത്യൻ പെൺപട. മത്സരത്തിൽ 5 റൺസിനായിരുന്നു ഇന്ത്യ ഓസ്ട്രേലിയയുടെ മുൻപിൽ കീഴടങ്ങിയത്. ഇതോടെ ശക്തരായ ഓസ്ട്രേലിയ ലോകകപ്പിന്റെ ഫൈനലിൽ എത്തിയിരിക്കുകയാണ്. രണ്ടാം സെമിയിൽ, ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിൽ നടക്കുന്ന മത്സരത്തിലെ വിജയിയാവും ഓസ്ട്രേലിയക്ക് ഫൈനലിൽ എതിരാളികളാവുക.
മത്സരത്തിലേക്ക് ചെന്നാൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആ തീരുമാനം ശരിവെക്കുന്ന തുടക്കമാണ് മൂണിയും ഹീലിയും ചേർന്ന് ഓസ്ട്രേലിയയിലേക്ക് നൽകിയത്. 37 പന്തുകളിൽ 54 റൺസ് നേടിയ മൂണി മത്സരത്തിൽ ഓസ്ട്രേലിയയുടെ നട്ടെല്ലായി. ഒപ്പം 34 പന്തുകളിൽ 49 റൺസ് നേടിയ ലാനിഗും ആടിതിമിർത്തതോടെ ഓസ്ട്രേലിയ നിശ്ചിത 20 ഓവറുകളിൽ 172 എന്ന സ്കോറിൽ എത്തി.മറുപടി ബാറ്റിംഗിൽ അത്ര മികച്ച തുടക്കമായിരുന്നില്ല ഇന്ത്യയ്ക്ക് ലഭിച്ചത്. ഓപ്പണർമാരായ ഷഫാലി വർമ്മയെയും(9) സ്മൃതി മന്ദനെയും(2) ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ നഷ്ടമായി.

എന്നാൽ നാലാം വിക്കറ്റിൽ റോഡ്രിഗസും നായിക ഹർമൻപ്രീറ്റ് കോറും ചേർന്ന് മികച്ച ഒരു കൂട്ടുകെട്ട് ഇന്ത്യക്ക് സമ്മാനിച്ചു. മത്സരത്തിൽ ഹർമൻപ്രീറ്റ് 34 പന്തുകളിൽ 52 റൺസ് നേടിയപ്പോൾ, റോഡ്രിഗസ് 24 പന്തുകളിൽ 43 റൺസ് നേടി. ഇരുവരും പുറത്തായ ശേഷം ഓസ്ട്രേലിയ ഇന്ത്യയെ വരിഞ്ഞുമുറുകുകയായിരുന്നു.പതിനഞ്ചാം ഓവറിൽ റണ്ണൗട്ടിന്റെ രൂപത്തിൽ ഇന്ത്യക്ക് മാച്ചിൽ തിരിച്ചടി നേരിട്ടു.ഇന്ത്യൻ ജയം നഷ്ടമാകാൻ കാരണവും ഒരുവേള ഈ റൺ ഔട്ട് തന്നെ.വെയർഹാമിലൂടെ എറിഞ്ഞ ഓവറിലെ നാലാമത്തെ പന്ത് ഇന്ത്യൻ ക്യാപ്റ്റൻ ബൗണ്ടറിയിലേക്ക് പായിക്കാൻ ശ്രമിച്ചു.
ശേഷം റൺസിനായി ഓടിയെങ്കിലും ആഷ് ഗാർഡ്‌നർ ഭയാനകമായ ഫീൽഡിംഗിലൂടെ പന്ത് തട്ടിയെടുത്തു. ഒരു ഡബിൾ അനായാസമായി പുറത്തെടുക്കേണ്ടതായിരുന്നു, എന്നാൽ സ്‌ട്രൈക്കറുടെ ക്വിറ്റിൽ രണ്ടാമത്തെ റൺ പൂർത്തിയാക്കാൻ ബാറ്റ് വീശിയപ്പോൾ കൗർ തന്റെ കാൽ നീട്ടി ക്രീസിലേക്ക് കുത്തുമ്പോൾ ബാറ്റ് പിച്ചിൽ താഴ്ന്നു. എന്നിരുന്നാലും വിക്കറ്റ് കീപ്പർ അലിസ ഹീലി അവസരം മുതലെടുക്കുകയും ഇന്ത്യൻ ക്യാപ്റ്റനെ അതിനുമുമ്പ് റൺ ഔട്ട് ചെയ്യുകയും ചെയ്തു.
— Cricket Trolls (@CricketTrolls8) February 23, 2023