ടീം മത്സരം തോറ്റു 😳😳പക്ഷെ പ്രണയത്തിൽ വിജയം!! വീഡിയോ

ഇന്നലെയായിരുന്നു ഏഷ്യാകപ്പിൽ ഇന്ത്യ ഹോങ്കോങ് പോരാട്ടം.ഹൊങ് കോങ് എതിരായ ഏഷ്യ കപ്പ് മത്സരത്തിലും വമ്പൻ ജയത്തിലേക്ക് എത്തി ടീം ഇന്ത്യ. ഇന്നലെ നടന്ന മത്സരത്തിൽ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങിയാണ് ഇന്ത്യൻ ടീം ജയം പിടിച്ചെടുത്തത്. സൂര്യ കുമാർ യാഥവാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്.

മത്സരത്തിൽ ഇന്ത്യക്കെതിരെ പരാജയപ്പെട്ടെങ്കിലും കിഞ്ചിട്ട് ഷാക്ക് ജീവിതത്തിൽ ഒരു പങ്കാളിയെ കിട്ടി. ഇന്ത്യയ്ക്കെതിരായ മത്സരത്തിനുശേഷം ആയിരുന്നു ഹോങ്കോങ് യുവതാരം തൻ്റെ ഗേൾഫ്രണ്ടിനോട് വിവാഹാഭ്യർത്ഥന നടത്തിയത്. താരത്തിന്റെ ഗേൾഫ്രണ്ട് അഭ്യർത്ഥന സ്വീകരിക്കുകയും ചെയ്തു. കിഞ്ചിട്ട് മുട്ടുകുത്തി നിന്ന് വിവാഹ അഭ്യർത്ഥന നടത്തുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വളരെ പെട്ടെന്നാണ് വൈറലായത്.

ഇന്ത്യ ഉയർത്തിയ 193 വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഹോങ്കോങ്ങിന് വേണ്ടി നാലാമതായാണ് 26 വയസ്സുകാരൻ ബാറ്റ് ചെയ്യാൻ ഇറങ്ങിയത്.28 പന്തിൽ 30 റൺസ് എടുത്ത താരം പതിനെട്ടാം ഓവറിൽ ഭുവനേശ്വര്‍ കുമാറിന്റെ പന്തിൽ പുറത്തായി. രണ്ടു ഫോറുകളും ഒരു സിക്സറും താരം നേടി. ഹോങ്കോങ്ങിന് വേണ്ടി 43 20-20 മത്സരങ്ങളിൽ നിന്ന് 20.42 ശരാശരിയിൽ 633 റൺസ് താരം നേടിയിട്ടുണ്ട്.

2019ൽ അയർലാൻഡിനെതിരെ നേടിയ 79 റൺസ് ആണ് താരത്തിൻ്റെ ഏറ്റവും വലിയ ഉയർന്ന സ്കോർ. 11 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. ഏഷ്യാകപ്പിലെ ഹോങ്കോങ്ങിന്റെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ 40 റൺസിൻ്റെ തോൽവിയാണ് വഴങ്ങിയത്. ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരെയാണ് ഹോങ്കോങ്ങിന്റെ അടുത്ത മത്സരം