മികച്ച ഐപിഎൽ നായകൻ ധോണിയോ രോഹിതോ?? സ്റ്റാർ സ്പോർട്സ് അവാർഡ്‌സ് ഇങ്ങനെ

ഐപിഎൽ 15 വർഷം പിന്നിടുന്ന സാഹചര്യത്തിൽ അവാർഡുകൾ പ്രഖ്യാപിച്ച് സ്റ്റാർ സ്പോർട്സ് കഴിഞ്ഞ 15 വർഷങ്ങളിലെ കളിക്കാരുടെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലുള്ള അവാർഡാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2008ൽ ഐപിഎൽ ആരംഭിച്ചത് മുതൽ കളിക്കാർ നടത്തിയ പ്രകടനങ്ങളുടെ ആകെത്തുകയാണ് ഈ അവാർഡുകൾ. സ്റ്റാർ സ്പോർട്സിന്റെ ഏറ്റവും മികച്ച ഐപിഎൽ നായകനുള്ള അവാർഡ് ലഭിച്ചിരിക്കുന്നത് മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമയ്ക്കാണ്.

ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ ധോണിയും രോഹിത്തും തമ്മിലുള്ള മത്സരത്തിനൊടുവിലാണ് രോഹിത്തിന് ഈ അവാർഡ് വന്നുചേർന്നത്. മുംബൈ ഇന്ത്യൻസിനെ അഞ്ച് തവണ ചാമ്പ്യന്മാരാക്കിയ നായകനാണ് രോഹിത് ശർമ. ഒപ്പം കഴിഞ്ഞ 15 വർഷത്തെ ഐപിഎല്ലിലെ ഏറ്റവും മികച്ച ബാറ്റർക്കുള്ള അവാർഡ് സ്വന്തമാക്കിയത് ദക്ഷിണാഫ്രിക്കൻ മുൻ താരം എബി ഡിവിയേഴ്സ് ആണ്. ഐപിഎല്ലിൽ ഡൽഹി ടീമിനായും ബാംഗ്ലൂർ ടീമിനായും കാഴ്ചവച്ച ഉഗ്രൻ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിവില്ലിയേഴ്‌സിനെ ബെസ്റ്റ് ബാറ്ററായി തിരഞ്ഞെടുത്തത്.

ഇന്ത്യയുടെ തീയുണ്ട ബോളർ ജസ്‌പ്രീറ്റ് ബുമ്രയാണ് ഏറ്റവും മികച്ച ഐപിഎൽ ബോളർക്കുള്ള ബഹുമതിയ്ക്ക് അർഹനായത്. തന്റെ ഐപിഎൽ കരിയറിലൂടെ നീളം മുംബൈക്കായി ബൂമ്ര നിറഞ്ഞാടിയിരുന്നു. ടൂർണമെന്റിലെ ഓവറോൾ ഇമ്പാക്ട് പ്ലെയറായി അവാർഡിൽ മാറിയത് കൊൽക്കത്ത താരം റസലാണ്. ബോളുകൊണ്ടും ബാറ്റുകൊണ്ടും ടൂർണമെന്റിലൂടനീളം അത്ഭുതം കാട്ടിയ ചുരുക്കം ചില കളിക്കാരിൽ ഒരാളാണ് റസൽ.

ടൂർണ്ണമെന്റ് ചരിത്രത്തിൽ ഏറ്റവും നല്ല ബാറ്റിംഗ് പെർഫോമൻസ് നടത്തിയ ക്രിക്കറ്ററായി വിരാട് കോഹ്ലിയും, ബോളിംഗ് പെർഫോമൻസ് കാഴ്ചവച്ച ക്രിക്കറ്ററായി സുനിൽ നരേനുമാണ് അവാർഡ്സിൽ തെരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ 15 വർഷങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ പ്രഖ്യാപനങ്ങൾ.

Rate this post