മൂന്നാം ടി :20 ഇന്ന്!! വീണ്ടും സമയം മാറ്റി! കളി എട്ട് മണിക്ക് ആരംഭിക്കില്ല

ഇന്ത്യ : വെസ്റ്റ് ഇൻഡീസ് ടി :20 ക്രിക്കറ്റ്‌ പരമ്പര അത്യന്തം ആവേശകരമായി പുരോഗമിക്കുകയാണ്. ഒന്നാം ടി :20 മത്സരം ഇന്ത്യൻ സംഘം ജയിച്ചപ്പോൾ ഇന്നലെ നടന്ന രണ്ടാം ടി :20യിൽ അവസാന ഓവർ ത്രില്ലർ മാച്ചിൽ വെസ്റ്റ് ഇൻഡീസ് 5 വിക്കറ്റ് ജയം നേടിയിരുന്നു.ഇതോടെ ടി :20 പരമ്പര 1-1ആയി മാറി കഴിഞ്ഞു.ഇന്നാണ് മൂന്നാം ടി :20 മത്സരം.

അതേസമയം ഇന്നലത്തെ പോലെ മത്സര ആരംഭിക്കുന്ന സമയം സംബന്ധിച്ചുള്ള സസ്പെൻസ് വീണ്ടും സജീവമാകുകയാണ്.ഇന്നത്തെ പുതുക്കിയ മത്സര സമയം പ്രഖ്യാപിച്ചിരിക്കുകയാണ് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ്‌ ബോർഡ്. ഇന്നത്തെ മൂന്നാം ടി :20 മത്സരം മുൻപ് തീരുമാനിച്ച എട്ട് മണിക്കല്ല പകരം ഇന്ത്യൻ സമയം രാത്രി 9.30ക്കാണ് ആരംഭിക്കുക.ടോസ് ഇന്ത്യൻ സമയം രാത്രി ഒൻപത് മണിക്കാണ് നടക്കുക.

ഇന്നലത്തെ രണ്ടാം ടി :20 മത്സരം എട്ട് മണിക്ക് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു എങ്കിലും പിന്നീട് രണ്ട് തവണ മാച്ച് മാറ്റി പിന്നീട് ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് കളി ആരംഭിച്ചത്.ടീമുകൾ ലഗേജ് എത്താനുള്ള വൈകിയ സാഹചര്യമാണ് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ്‌ ബോർഡ് മാച്ച് സമയം മാറ്റാനുള്ള കാരണമായി മാറിയത്.