ഒറ്റയാൻ പോരാട്ടവുമായി സൂര്യകുമാർ യാദവ്😱 സപ്പോർട്ട് നൽകാനാകാതെ കോഹ്ലിയും രോഹിത്തും!! പരമ്പര 2-1ന് ഇന്ത്യക്ക് സ്വന്തം

അവസാന ഓവർ വരെ ആവേശം നീണ്ടുനിന്ന കളിയിൽ ഇന്ത്യക്ക് എതിരെ ആശ്വാസ ജയം സ്വന്തമാക്കി ഇംഗ്ലണ്ട് ടീം. മൂന്നാം ടി :20യിൽ  17 റൺസ്‌ ജയമാണ് ഇംഗ്ലണ്ട് നേടിയത്. ഇതോടെ ടി :20 പരമ്പര 2-1ന് ഇന്ത്യൻ നേടി. ജോസ് ബട്ട്ലർ ലിമിറ്റെഡ് ഓവർ ടീമിന്റെ സ്ഥിര നായകനായി എത്തിയ ശേഷം ഇംഗ്ലണ്ടിന്റെ ആദ്യത്തെ ജയമാണ് ഇത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 215 റൺസ്‌ നെടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ പോരാട്ടം  198 റൺസിൽ കലാശിച്ചു.

ററെക്കോർഡ് റൺസ്‌ ചെസ് വേണ്ടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ തന്നെ എല്ലാം തിരിച്ചടികളാണ് നേരിട്ടത്. രോഹിത് ശർമ്മ (11),റിഷാബ് പന്ത് (1 )എന്നിവർ അതിവേഗം തന്നെ പുറത്തായപ്പോൾ ശേഷം എത്തിയ വിരാട് കോഹ്ലി അൽപ്പം പ്രതീക്ഷകൾ നൽകി 11 റൺസിൽ പുറത്തായി. എന്നാൽ നാലാമനായി എത്തിയ സൂര്യകുമാർ വെടിക്കെട്ട് പ്രകടനവുമായി ഇന്ത്യക്ക് ജയ പ്രതീക്ഷകൾ നൽകി.നാലാം നമ്പറിൽ ശ്രേയസ് അയ്യർ : സൂര്യകുമാർ യാദവ് സഖ്യം സെഞ്ച്വറി പാർട്ണർഷിപ്പ് നേടി

എങ്കിലും മൊയിൻ അലി എറിഞ്ഞ പത്തൊൻപതാം ഓവറിൽ സൂര്യകുമാർ യാദവ് വിക്കെറ്റ് നഷ്ടമായതോടെ ഇന്ത്യൻ ടീം തോൽവി ഉറപ്പിച്ചു.55 ബോളിൽ 14 ഫോറും 6 സിക്സ് അടക്കം 117 റൺസ്‌ നേടിയപ്പോൾ ഇംഗ്ലണ്ട് ടീം അവസാന ഓവറുകളിൽ വളരെ മികവോടെ ബൗൾ ചെയ്തു.അന്താരാഷ്ട്ര ക്രിക്കറ്റിൽ അഞ്ചാമത്തെ ഇന്ത്യൻ താരമാണ് ടി :20 സെഞ്ച്വറി നേടുന്നത്. അതിവേഗം ഫിഫ്റ്റി നേടിയ സൂര്യകുമാർ യാദവ് പോരാട്ടം മാറ്റാരുടെയും സപ്പോർട്ട് ഇല്ലാത്തിനാൽ തന്നെ ജയത്തിലേക്ക് എത്തിയില്ല.

ഇന്നത്തെ തോൽവിയോടെ തുടർച്ചയായ 19കളികൾ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിൽ ജയിച്ച ഇന്ത്യൻ ടീം കുതിപ്പ് അവസാനിച്ചു.നേരത്തെ ഇംഗ്ലണ്ട് ടീമിനായി മാലൻ 77 റൺസ്‌ പ്രകടനമാണ് ശ്രദ്ധേയമായത്.