ഇന്നും സഞ്ജുവില്ല 😳😳 മൂന്നാം ടി :20യിൽ സർപ്രൈസ് ടീം

ഇന്ത്യ : ന്യൂസിലാൻഡ് മൂന്നാം ടി :20 മാച്ചിന് തുടക്കം കുറിക്കുമ്പോൾ ഇന്ത്യൻ ടീം ആഗ്രഹിക്കുന്നത് ജയവും മറ്റൊരു ടി :20 ക്രിക്കറ്റ്‌ പരമ്പര ജയവും തന്നെ. നേരത്തെ ഒന്നാം ടി:20 മഴ കാരണം ഉപേക്ഷിച്ചപ്പോൾ രണ്ടാം ടി :20യിൽ ഇന്ത്യൻ സംഘം 65 റൺസ് ജയം നേടിയിരുന്നു.

അതിനാൽ തന്നെ ഇന്നത്തെ മൂന്നാമത്തെ ടി :20യിൽ ജയം നേടി പരമ്പര തൂത്തുവാരാൻ തന്നെയാണ് ഹാർഥിക്ക് പാന്ധ്യയും സംഘവും എത്തുന്നത്. എന്നാൽ ഒരിക്കൽ കൂടി മലയാളി ക്രിക്കറ്റ്‌ പ്രേമികൾക്ക് എല്ലാം തന്നെ നിരാശ മാത്രം സമ്മാനിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. മൂന്നാം ടി :20 ക്കുള്ള ഇന്ത്യൻ പ്ലെയിങ് ഇലവനിലും മലയാളി താരമായ സഞ്ജു വി സാംസൺ സ്ഥാനമില്ല

sanju 6

ആൾറൗണ്ടർ വാഷിംഗ്‌ടൻ സുന്ദറിന് പകരം പേസർ ഹർഷൽ പട്ടേൽ ഇന്ത്യൻ ടീമിലേക്ക് എത്തി. മത്സരത്തിൽ ടോസ് നേടിയ കിവീസ് ടീം ബാറ്റിങ് ആദ്യം തിരഞ്ഞെടുത്തപ്പോൾ ഒരു മാറ്റമാണ് രണ്ട് ടീമിലുമുള്ളത്.ഒരിക്കൽ കൂടി സഞ്ജുവിനെ അവഗണിച്ചത് വലിയ വിമർശനത്തിന് കാരണമായി മാറി കഴിഞ്ഞു

 ഇന്ത്യൻ പ്ലെയിങ് ഇലവൻ :Ishan Kishan, Rishabh Pant(w), Suryakumar Yadav, Shreyas Iyer, Hardik Pandya(c), Deepak Hooda, Bhuvneshwar Kumar, Harshal Patel, Arshdeep Singh, Mohammed Siraj, Yuzvendra Chahal

കിവീസ് പ്ലെയിങ് ഇലവൻ :Finn Allen, Devon Conway(w), Mark Chapman, Glenn Phillips, Daryl Mitchell, James Neesham, Mitchell Santner, Adam Milne, Ish Sodhi, Tim Southee(c), Lockie Ferguson