മഴ വില്ലൻ!! മത്സരം ജയിച്ച് പരമ്പര തൂത്തുവാരി ധവാനും ടീമും!! Match Report

അത്യന്തം നാടകീയമായി പല തവണ മഴ തടസ്സപ്പെടുത്തിയ ഇന്ത്യ : വെസ്റ്റ് ഇൻഡീസ് മൂന്നാം ഏകദിന മത്സരത്തിൽ ജയം സ്വന്തമാക്കി ടീം ഇന്ത്യ.ശക്തരായ വിൻഡീസ് ഇന്ത്യക്ക് 119 റൺസിന്റെ വിജയത്തോടെ ഇന്ത്യൻ സംഘം പരമ്പര തൂത്തു വാരുകയും ചെയ്തു. ഇതോടെ ഇന്ത്യൻ ക്യാപ്റ്റൻ ശിഖർ ധവാൻ അപൂർവ്വ നേട്ടങ്ങൾക്കും കൂടി അവകാശിയായി.

ശക്തമായ മഴ വില്ലനായി പലതവണ എത്തിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 36 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 225 എന്ന നിലയില്‍ നില്‍ക്കവെ രണ്ടാമത്തെ തവണയും മഴ മത്സരം ഏറെ നേരം തടസപ്പെടുത്തുകയുണ്ടായി.ഇതോടെ വെസ്റ്റ് ഇൻഡീസ് വിജയലക്ഷ്യം ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 35 ഓവറില്‍ 257 എന്ന നിലയിലേക്ക് നിശ്ചയിച്ചപ്പോൾ വിന്‍ഡീസ് 26 ഓവറില്‍ 137 റൺസിൽ ആൾ ഔട്ട്‌ ആയി. ഇന്ത്യൻ ഇന്നിംഗ്സിൽ 98 റൺസ്‌ നേടി ടോപ് സ്കോററായ ഓപ്പണർ ഗില്ലാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത്.

താരം 98 റൺസ്‌ നേടി നിൽക്കവേയാണ് മഴ കാരണം ഇന്ത്യൻ ഇനിങ്സ് അവസാനിപ്പിക്കപെട്ടത്. തന്റെ കന്നി സെഞ്ച്വറിയാണ് ഗില്ലിന് നഷ്ടമായത്.നേരത്തെ ഇന്ത്യക്കായി ശിഖർ ധവാൻ (58 റൺസും ) ശ്രേയസ് അയ്യർ (44 റൺസും ) നേടി. ഇന്ത്യൻ ടീം വെസ്റ്റ് ഇൻഡീസ് മണ്ണിൽ ആദ്യമായിട്ടാണ് ഏകദിന ക്രിക്കറ്റ്‌ പരമ്പര തൂത്തുവാരുന്നത്

മറുപടി ബാറ്റിംഗ് ഇറങ്ങിയ വെസ്റ്റ് ഇൻഡീസ് ടീമിനായി ബ്രണ്ടന്‍ കിങ് (42), നിക്കോളാസ് പൂരന്‍ (42) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്.ഇന്ത്യക്കായി ലെഗ് സ്പിന്നർ യുസ് വേന്ദ്ര ചഹാല്‍ നാല് വിക്കറ്റും മുഹമ്മദ് സിറാജും ശര്‍ദുല്‍ എന്നിവർ രണ്ട് വിക്കറ്റ് വീതവും അക്ഷര്‍ പട്ടേലും പ്രസിദ്ധ് കൃഷ്ണയും ഓരോ വിക്കറ്റും വീഴ്ത്തി. ഇനി വെസ്റ്റ് ഇൻഡീസ് ടീമുമായി 5 ടി :20 കൾ ഇന്ത്യൻ സംഘം കളിക്കും.