ജയിച്ചാൽ വമ്പർ ലോട്ടറി നേട്ടം 😵‍💫😏മൂന്നാം ഏകദിനം നാളെ!!ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യത

ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയിലെ അവസാന മത്സരം നാളെ (ചൊവ്വാഴ്ച) ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ടീം ഇന്ത്യ, ഇതിനോടകം തന്നെ പരമ്പര ഉറപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, മൂന്നാം മത്സരത്തിലെ ഫലം പരമ്പരയിൽ ഒരു തരത്തിലുള്ള മാറ്റവും സൃഷ്ടിക്കില്ല. എന്നാൽ, ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തണമെങ്കിൽ ഇന്ത്യയ്ക്ക് മൂന്നാം മത്സരത്തിൽ വിജയം അനിവാര്യമാണ്.

എന്നിരുന്നാലും, ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പര ഇതിനോടകം സ്വന്തമാക്കിയതിനാൽ തന്നെ, മൂന്നാം മത്സരത്തിൽ ടീമിൽ ചില പരീക്ഷണങ്ങൾ ഇന്ത്യ നടത്തിയേക്കും. ആദ്യ രണ്ട് മത്സരങ്ങളിലും അവസരം ലഭിക്കാതിരുന്ന കളിക്കാർക്ക്, അവസാന മത്സരത്തിൽ ടീം ഇന്ത്യ അവസരം നൽകിയിരിക്കുന്നു. യുസ്വേന്ദ്ര ചഹൽ, രജത് പറ്റിദാർ, ഷഹബാസ് അഹമ്മദ്, ഉമ്രാൻ മാലിക്, ശ്രീകാർ ഭരത് എന്നിവരാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബെഞ്ചിൽ ഇരുന്നത്.

കുൽദീപ് യാദവിന് പകരം യുസ്വേന്ദ്ര ചഹലിന് അവസാന മത്സരത്തിൽ അവസരം നൽകാൻ സാധ്യത വളരെ കൂടുതലാണ്. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരിൽ ഒരാൾക്ക് വിശ്രമം അനുവദിച്ച്, ഉമ്രാൻ മാലിക്കിന് അവസരം നൽകിയിരിക്കും. ഷഹബാസ് അഹമ്മദിനെ പ്ലെയിങ് ഇലവനിൽ കളിപ്പിക്കുന്ന പക്ഷം, വാഷിംഗ്ടൺ സുന്ദർ പുറത്തിരുന്നേക്കും. ഓപ്പണർ ശുഭ്മാൻ ഗില്ലിന് വിശ്രമം അനുവദിച്ച് രജത് പറ്റിദാറിന് കളിക്കാൻ അവസരം നൽകാനും സാധ്യതയുണ്ട്.

ശുഭ്മാൻ ഗിൽ പുറത്തിരുന്നാൽ, ഓപ്പണറുടെ റോളിൽ ഇഷാൻ കിഷൻ കളിച്ചേക്കും. അങ്ങനെയെങ്കിൽ, ഇഷാൻ കിഷന്റെ മധ്യനിരയിലെ പൊസിഷനിൽ ആയിരിക്കും രജത് പറ്റിദാർ കളിക്കുക. എന്നാൽ, ശ്രീകാർ ഭരത്തിന് ഏകദിന ടീമിൽ കളിക്കാൻ അവസരം ലഭിക്കാനുള്ള സാധ്യത വിദൂരമാണ്. അതേസമയം, അടുത്തമാസം ഓസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ബോർഡർ ഗവാസ്ക്കർ ടെസ്റ്റ് പരമ്പരയിൽ, ശ്രീകാർ ഭരത് ആയിരിക്കും ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പർ.

Rate this post