സൂര്യകുമാർ യാദവിനോടുള്ള ദേഷ്യം അടക്കാനാവാതെ തിലക് വർമ്മ ; പൊട്ടിത്തെറിച്ച് യുവതാരം

പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2022-ലെ 23-ാം മത്സരത്തിൽ പഞ്ചാബ് കിംഗ്സിനോട് 12 റൺസിന് പരാജയപ്പെട്ടതോടെ, മുംബൈ ഇന്ത്യൻസ് ടൂർണമെന്റിലെ തുടർച്ചയായ 5-ാം തോൽവിക്ക് വിധേയരായി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സ് ഉയർത്തിയ 199 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈക്ക് നിശ്ചിത ഓവറിൽ 186 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു.

മുംബൈയുടെ തോൽവി കണ്ട മത്സരം കളിക്കാരുടെ ചില പൊട്ടിത്തെറികൾക്ക്ക്കൂടി വേദിയായി. ഇന്നിംഗ്സ് കെട്ടിപ്പടുത്താൻ ശ്രമിക്കുന്നതിനിടെ സൂര്യകുമാർ യാദവ് ഓടാൻ മടിച്ചതിന്റെ ഫലമായി യുവ ബാറ്റർ തിലക് വർമ്മ റണ്ണൗട്ടായിരുന്നു, ശേഷം ഡഗ്ഔട്ടിന് സമീപമെത്തിയ തിലക് വർമ്മ സ്വയം ദേഷ്യപ്പെടുകയും പൊട്ടിത്തെറിക്കുകയും ചെയ്തു.രോഹിത് ശർമ്മ 17 പന്തിൽ 3 ഫോറും 2 സിക്‌സും സഹിതം 28 റൺസ് അടിച്ച് ഇന്നിംഗ്സ് തുടങ്ങിയെങ്കിലും, സഹ ഓപ്പണർ ഇഷാൻ കിഷൻ 3 റൺസിന് പുറത്തായി.

എന്നാൽ പിന്നീട് ഡെവാൾഡ് ബ്രെവിസ് രാഹുൽ ചഹറിനെ ഒരു ഓവറിൽ 4 സിക്സറുകൾ പറത്തിയതുൾപ്പടെ ഗംഭീര ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു. ഒടുവിൽ 25 പന്തിൽ 49 റൺസെടുത്ത് അദ്ദേഹം പുറത്തായി, എന്നാൽ, മറുവശത്ത് തിലക് വർമ്മ മികച്ചുനിന്നു.ഇരുവരും മൂന്നാം വിക്കറ്റിൽ 84 റൺസ് കൂട്ടിച്ചേർത്തപ്പോൾ 20 പന്തിൽ 2 സിക്സും 3 ബൗണ്ടറിയും സഹിതം 36 റൺസെടുത്ത വർമ്മ ഹിറ്റിംഗ് ചുമതലകൾ ഏറ്റെടുത്തു.

എന്നാൽ, സൂര്യകുമാർ യാദവുമായി ആശയവിനിമയം തെറ്റിയതിനെ തുടർന്ന് തിലക് വർമ്മ റണ്ണൗട്ടായി. പന്ത് മിഡ് വിക്കറ്റിലേക്ക് തട്ടി സിംഗിൾ റണ്ണിനായി തിലക് പുറപ്പെട്ടെങ്കിലും, സൂര്യകുമാർ തന്റെ പങ്കാളിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചില്ല, ഓടരുതെന്ന് അദ്ദേഹം പ്രതികരിച്ചപ്പോഴേക്കും സമയം വളരെ വൈകി. മായങ്ക് പന്ത് അർഷ്ദീപിലേക്ക് എറിഞ്ഞു, അത് റണ്ണൗട്ടിൽ കലാശിച്ചു.

Rate this post