അവസരം ലഭിച്ചാൽ മുംബൈക്ക് അവൻ ലോട്ടറി : 1.7 കോടിക്ക് മുംബൈ ഇന്ത്യൻസ് വാങ്ങിയ അൺക്യാപ്ഡ് ഓൾറൗണ്ടർ എൻ തിലക് വർമ്മ വേറെ ലെവൽ

ദക്ഷിണാഫ്രിക്കയിൽ നടന്ന ICC U19 ലോകകപ്പ് 2020ൽ ഇന്ത്യയുടെ U19 താരമായിരുന്ന എൻ തിലക് വർമ്മയെ മുംബൈ ഇന്ത്യൻസ് 1.7 കോടി രൂപയ്ക്ക് സ്വന്തമാക്കി. ഇടംകൈയ്യൻ ബാറ്ററും വലംകൈയ്യൻ ഓഫ് ബ്രേക്കുമായ താരത്തിനായി ചെന്നൈ, ഡൽഹി തുടങ്ങിയ ഫ്രാഞ്ചൈസികളും രംഗത്തുണ്ടായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ആന്ധ്രാ പ്രദേശിന്റെ താരമാണ് തിലക് വർമ്മ.

2002 നവംബർ 8 ന് ആന്ധ്രാപ്രദേശിലെ ഹൈദരാബാദിൽ ജനിച്ച നമ്പൂതിരി ഠാക്കൂർ തിലക് വർമ്മ, 2018-19 രഞ്ജി ട്രോഫിയിൽ 2018 ഡിസംബർ 30-ന് ആന്ധ്രാ പ്രദേശിനായി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തി. 2018-19 സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും തിലക് വർമ്മ ആന്ധ്രാ പ്രദേശിനായി കളിച്ചു. 2019, 2019-20 വിജയ് ഹസാരെ ട്രോഫിയിലും ആന്ധ്രാ പ്രദേശിന്റെ ഭാഗമായ തിലക് വർമ്മ, 2020 അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി കളിച്ചതോടെയാണ് ശ്രദ്ധേയനാവുന്നത്.

ഒരു ഫസ്റ്റ് ക്ലാസ് മത്സരം മാത്രം കളിച്ച അദ്ദേഹം ആന്ധ്രാപ്രദേശിനായി 39 റൺസ് നേടിയിട്ടുണ്ട്. 16 ലിസ്റ്റ്-എ മത്സരങ്ങളിൽ 784 റൺസും 5 വിക്കറ്റും നേടിയിട്ടുണ്ട്. 50 ഓവർ മത്സരങ്ങളിൽ 3 സെഞ്ചുറികളും 3 അർധസെഞ്ചുറികളും നേടിയിട്ടുള്ള തിലക് വർമ്മയുടെ ബാറ്റിംഗ് ശരാശരി 52.26 ആണ്, ഉയർന്ന സ്കോർ 156*.

15 ടി20 മത്സരങ്ങളിൽ 143.77 സ്‌ട്രൈക്ക് റേറ്റിൽ 381 റൺസും തിലക് വർമ്മ നേടിയിട്ടുണ്ട്. 28 ഫോറും 17 സിക്‌സറും അദ്ദേഹത്തിന്റെ പേരിലുണ്ട്. 2020-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന U19 ലോകകപ്പിൽ, തിലക് വർമ്മ 6 മത്സരങ്ങൾ കളിച്ചു, അതിൽ 3 ഇന്നിംഗ്‌സുകളിൽ ബാറ്റ് ചെയ്യുകയും 46 എന്ന മികച്ച സ്‌കോറോടെ 86 റൺസ് നേടുകയും ചെയ്തു. 2021ലെ വിജയ് ഹസാരെ ട്രോഫിയിൽ ഹൈദരാബാദിനായി ഡൽഹിക്കെതിരെ തിലക് വർമ്മ 139 റൺസ് നേടിയിരുന്നു.