IPL 2022;വീണ്ടും തെവാട്ടിയ മാജിക്ക് 😱😱രണ്ട് സിക്സ്!!ജയം പിടിച്ചെടുത്ത് ഗുജറാത്ത്
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിലെ ഏറ്റവും ത്രില്ലർ മത്സരത്തിൽ ജയം പിടിച്ചെടുത്ത് ഗുജറാത്ത് ടീം. പഞ്ചാബ് കിങ്സ് എതിരായ മത്സരത്തിൽ അവസാന ബോളിൽ സിക്സ് അടിച്ചാണ് ഗുജറാത്ത് സീസണിലെ മൂന്നാമത്തെ ജയത്തിലേക്ക് എത്തിയത്. അവസാന രണ്ട് ബോളിൽ 12 റൺസ് വേണമെന്നിരിക്കെ രണ്ട് ബോളിലും സിക്സ് അടിച്ചാണ് തെവാട്ടിയ ടീമിന് ജയം സമ്മാനിച്ചത്.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച പഞ്ചാബ് കിങ്സ് 189 റൺസ് അടിച്ചെടുത്തപ്പോൾ മറുപടി ബാറ്റിങ് ആരംഭിച്ച ഗുജറാത്തിന് ലഭിച്ചത് മികച്ച തുടക്കം. ശുഭ്മാൻ ഗിൽ 96 റൺസുമായി തിളങ്ങിയ മത്സരത്തിൽ അവസാനത്തെ ഓവറുകളിൽ വിക്കറ്റുകൾ തുടർച്ചയായി നഷ്ടമായതോടെ ഗുജറാത്ത് തോൽവി മുന്നിൽ കണ്ടെങ്കിലും അവസാന ഓവറിൽ ഒടിയൻ സ്മിത്തിനെ രണ്ട് സിക്സറുകൾ തുടർച്ചയായി പറത്തി തെവാട്ടിയ ടീമിന് ജയവും പോയിന്റ് ടേബിളിൽ ടോപ് സ്ഥാനവും നൽകി.

അവസാന ഓവറിൽ 19 റൺസ് വേണമെന്നിരിക്കെ ഹാർദിക്ക് വിക്കറ്റ് നഷ്ടമായ ശേഷം എത്തിയ രാഹുൽ തെവാട്ടിയയാണ് ജയം ഒരുക്കിയത്.
Rahul Tewatia with a crazy finish. He just loves Punjab Kings. pic.twitter.com/LEM2W9ZL0o
— Mufaddal Vohra (@mufaddal_vohra) April 8, 2022
നേരത്തെ ആദ്യം ബാറ്റിങ് ആരംഭിച്ച പഞ്ചാബ് കിങ്സ് ടീമിനായി ലിവിങ്സ്റ്റൺ അർദ്ധ സെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ അവസാന ഓവറുകളിൽ വാലറ്റ ബാറ്റിങ് നിരയുടെ പ്രകടനമാണ് പഞ്ചാബ് ടോട്ടൽ 189ലേക്ക് എത്തിച്ചത്. പഞ്ചാബ് കിങ്സ് ടീമിനായി കാഗീസോ റബാഡ രണ്ടും രാഹുൽ ചഹാർ ഒരു വിക്കറ്റും വീഴ്ത്തി