സിക്സ്!! സിക്സ് 😱കാണാത്തവർ കാണുക കണ്ടവർ വീണ്ടും കാണുക 😱ഇത്‌ തെവാട്ടിയ സ്റ്റൈൽ

ഐപിൽ പതിനഞ്ചാം സീസണിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരത്തിൽ പഞ്ചാബ് കിങ്സിന് എതിരെ 6 വിക്കെറ്റ് ജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൺസ്. അവസാന ബോൾ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ തുടർച്ചയായി രണ്ട് സിക്സറുകൾ പറത്തി രാഹുൽ തെവാട്ടിയയാണ് ടീമിന് അത്ഭുത ജയം സമ്മാനിച്ചത്.

189 റൺസാണ് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് നേടിയത് എങ്കിൽ വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് 19 ഓവറിൽ മൂന്ന് വിക്കറ്റുകൾ നഷ്ടത്തിൽ 171 റൺസിലേക്ക് എത്താൻ സാധിച്ചു. അവസാന ഓവറിൽ 19 റൺസ്‌ വേണമെന്നിരിക്കെ ആദ്യത്തെ ബോളിൽ വൈഡ് ആണ് പേസർ ഒടിയൻ സ്മിത്ത് എറിഞ്ഞത്. എന്നാൽ തുടർന്ന് എറിഞ്ഞ ബോളിൽ സ്ട്രൈക്കർ എൻഡിൽ ഹാർദിക്ക് പാണ്ട്യ റൺ ഔട്ട് ആയത് നാടകീയത വർധിപ്പിച്ചു. തുടർന്ന് രണ്ടാം ബോളിൽ തേവാട്ടിയ സിംഗിളും മൂന്നാം ബോളിൽ ഡേവിഡ് മില്ലർ ഫോറും അടിച്ചതോടെ ടെൻഷൻ വർധിച്ചു.

അതേസമയം നാലാമത്തെ ബോളിൽ മില്ലർക്ക് സിംഗിൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. ഇതോടെ അവസാന രണ്ട് ബോളിൽ ഗുജറാത്തിന് ജയിക്കാൻ വേണ്ടത് 12 റൺസായി മാറി. രണ്ട് ബോളിൽ രണ്ട് സിക്സ് ജയം സമ്മാനിക്കും എന്നുള്ള സാഹചര്യത്തിൽ എല്ലാവരും പഞ്ചാബ് കിങ്‌സ് ടീമിനാണ് ജയം വിധിച്ചത്.പക്ഷേ അഞ്ചാം ബോളിൽ അഞ്ചാം പന്തില്‍ ഏറെക്കുറെ എളുപ്പത്തിൽ സ്ലോട്ടില്‍ ലഭിച്ച പന്ത് ഡീപ് മിഡ് വിക്കറ്റ് ലക്ഷ്യമാക്കി സിക്സ് പായിച്ച തെവാട്ടിയ അവസാന പന്തില്‍ മറ്റൊരു ലെഗ് സൈഡ് സിക്സും നേടി മത്സരം ടീമിന് അനുകൂലമായി ഫിനിഷ് ചെയതു.ഇത്‌ രണ്ടാം തവണയാണ് ഐപിഎല്ലിൽ അവസാന ബോൾ സിക്സ് അടിച്ച് തെവാട്ടിയ മത്സരം ജയിപ്പിക്കുന്നത്.

അതേസമയം അവസാന ഓവറിൽ നാലാം ബോളിൽ അനാവശ്യ ത്രോയിൽ കൂടിയാണ് ബൗളർ ഒടിയൻ സ്മിത്ത് സിംഗിൾ അനുവദിച്ചതും തെവാട്ടിയയെ അവസാന 2 ബോൾ നേരിടാൻ സ്ട്രൈക്ക് എൻഡിൽ എത്തിച്ചത്. ഇതും തോൽവിക്ക് കാരണമായി